തിരുവനന്തപുരത്ത് ഒന്നരവയസുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപിച്ച പിതാവ് അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി അഗസ്റ്റിനാണ് പൊലീസ് പിടിയിലായത്. ഇയാൾ രണ്ടു തവണയാണ് കുഞ്ഞിൻ്റെ ദേഹത്ത് പൊള്ളലേൽപിച്ചത്. കുട്ടിയുടെ മുത്തശ്ശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസിൻ്റെ നടപടി.
ഫെബ്രുവരി 17നും, ജൂൺ 26നും അഗസ്റ്റിൻ കുഞ്ഞിനെ ഉപദ്രവിച്ചതായി മുത്തശ്ശിയുടെ പരാതിയിൽ പറയുന്നു. ഒന്നര വയസുകാരിയുടെ ഇടതു കാലിൽ മുട്ടിന് താഴെയാണ് ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചത്. രണ്ടാം സംഭവത്തിന് ശേഷമാണ് കുട്ടിയുടെ മുത്തശ്ശി പരാതി നൽകിയത്. വിഴിഞ്ഞം മുല്ലൂർ സ്വദേശിയാണ് അറസ്റ്റിലായ അഗസ്റ്റിൻ. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.