യുവ ഡോക്ടറുടെ കൊലപാതകം: കൊല്‍ക്കത്ത ആര്.ജി കാര്‍ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ

വനിതാ പി.ജി ഡോക്ടറെ ബലാംത്സംഗം ചെയ്തു കൊലപ്പെടുത്തിയതില്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധം ശക്തമാകുന്നു.
കൊല്‍ക്കത്ത ആർ.ജി കാർ ആശുപത്രി പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. ആശുപത്രി പരിസരത്ത് സമരമോ ധർണയോ പാടില്ലെന്ന് പൊലീസ് നിർദേശം നല്കി. ഏഴ് ദിവസത്തേക്കാണ് കൊല്‍ക്കത്ത പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. ആശുപത്രി പരിസരത്ത് റാലികള്‍, യോഗങ്ങള്‍, ഘോഷയാത്രകള്‍, ധർണകള്‍, പ്രകടനങ്ങള്‍, അഞ്ചോ അതിലധികമോ ആളുകളുടെ നിയമവിരുദ്ധമായി ഒത്തുകൂടല്‍ എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ വിനീത് കുമാർ ഗോയല്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
ആഗസ്ത് 9-നാണ് കൊല്‍ക്കത്തയിലെ ആർജി കാർ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. ഇതിന് പിന്നാലെ
ബുധനാഴ്ച, ആർജി കാറിലെ സമരപന്തലും ആശുപത്രി കാമ്ബസും ഒരുകൂട്ടം ആളുകള്‍ തകര്‍ത്തിരുന്നു. ഇതിനെതുടര്‍ന്നാണ് ആശുപത്രി പരിസരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.