പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മര്‍ദിച്ചു, വീഡിയോ പ്രചരിപ്പിച്ചു
തെന്മലയില് സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ടു മർദ്ദിച്ചു. മർദ്ദനമേറ്റത് ഇടിമണ് സ്വദേശിയ്ക്ക്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം നടന്നത്.
ഇടമണ്‍ സ്വദേശിയായ നിഷാദിനെയാണ് പോസ്റ്റില്‍ കെട്ടിയിട്ട് മർദിച്ചത്. നിഷാദ് തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് മർദ്ദനത്തിനിരയായത്. സുജിത്,രാജീവ്, സിബിൻ, അരുണ്‍ എന്നിവർ ചേർന്ന് വീട് വളയുകയായിരുന്നു. കൂടെ ഒരാള്‍ കൂടെയുണ്ടായിരുന്നു. ഇവർ നിഷാദിനെ വീട്ടില്‍ നിന്നും വലിച്ചിഴയ്ക്കുകയും ക്രൂരമായ് മർദ്ദിക്കുകയും ചെയ്തു.
ശേഷം കൈലി ഉപയോഗിച്ച് പോസ്റ്റില്‍ കെട്ടിയിട്ടു. തുടർന്ന് നിഷാദിനെ നഗ്നനാക്കി മർദിച്ചു. ഇതിന്റെ ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോയില്‍ നിന്നും സ്ത്രീയുടെ ശബ്ദവും കേള്‍ക്കാം. ഇതില്‍ നിന്നും സ്ത്രീകളും ഇതില്‍ ഉള്‍പ്പെട്ടെന്ന് മനസിലാക്കാം.
വീട് വളഞ്ഞ അഞ്ചുപേരില്‍ നാലുപേരെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നാംപ്രതി സുജിത്താണ്. രണ്ടാം പ്രതി രാജീവ്, മൂന്നാം പ്രതി സിബിൻ, നാലാം പ്രതി അരുണ്‍ ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. അയാള്‍ മൈക്ക് ഓപ്പറേറ്ററായ വ്യക്തിയാണെന്ന് പറയുന്നു.
അയാള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നുണ്ട്.