21,000 കോടിയുടെ മയക്കുമരുന്ന് കേസ് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ജോബന്‍ജിത് സിംഗ് സന്ധുവാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കോടിതിയില്‍ ഹാജരാക്കാന്‍ കച്ചില്‍ നിന്ന് അമൃത്സര്‍ കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് രക്ഷപെടല്‍.
സന്ധുവിനെ കച്ചിലെ ഭുജ് ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2021ല്‍ മുന്ദ്ര തുറമുഖത്ത് 2,988 കിലോഗ്രാം ഹെറോയിന്‍ കടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. 21,000 കോടി രൂപയോളം വരും മയക്കുമരുന്നിന്റെ മൂല്യം. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു ട്രേഡിംഗ് കമ്ബനിയുടെ പേരില്‍ ഇറക്കുമതി ചെയ്ത മയക്കുമരുന്ന് ഉദ്യേഗസ്ഥര്‍ കയ്യോടെ പിടികൂടുകയായിരുന്നു.