കൊച്ചിയില്‍ വന്നാല്‍ അന്‍വര്‍ തിരിച്ചു പോകില്ല; ജയശങ്കറിനെതിരായ പരാമര്‍ശത്തില്‍ മുഹമ്മദ് ഷിയാസ്

രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കറിനെതിരെ നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ നീചമായ പ്രസ്താവന പിന്‍വലിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
കൊച്ചിയില്‍ വന്നാല്‍ അന്‍വര്‍ തിരിച്ചു പോകില്ലെന്നും പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അന്‍വര്‍ ഇടതുബന്ധം ഉപേക്ഷിച്ച് പുറത്തുവരണമെന്നും ഷിയാസ് പറഞ്ഞു. അതേസമയം, പിവി അന്‍വര്‍ വര്‍ഗീയവാദിയും മതരാഷ്ട്രവാദിയാണെന്നും ജയശങ്കര്‍ ഒരു സ്വകാര്യ ചാനലില്‍ പരാമര്‍ശിച്ചിരുന്നു.
അതിന്റെ പിന്നാലെ ജയശങ്കര്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കക്കൂസ് മാലിന്യത്തില്‍ കുളിപ്പിക്കുമെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറയുകയായിരുന്നു.