ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; വഴിമുട്ടിയ സീറ്റ് ചര്‍ച്ച പുനരാരംഭിക്കാൻ കോണ്‍ഗ്രസ്, ആം ആദ്മിയുമായി വീണ്ടും കൂടിക്കാഴ്ച
നിയമാസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ വഴിമുട്ടിയ സീറ്റ് ചർച്ച പുനരാരംഭിക്കാൻ കോണ്‍ഗ്രസ്. ആം ആദ്മി രാജ്യസഭാ അംഗം രാഘവ് ഛദ്ദയുമായി കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ആശയവിനിമയം തുടങ്ങി.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് ചർച്ച. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിം കോടതി ചൊവ്വാഴ്ച ജാമ്യം നല്‍കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളോട് അതിർത്തി പങ്കിടുന്ന ഹരിയാനയുടെ പത്തില്‍ താഴെ സീറ്റുകളില്‍ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ആം ആദ്മി ലക്ഷ്യമിടുന്നുണ്ട്. കോണ്‍ഗ്രസില്‍ സമ്മർദ്ദം ചൊലുത്താനാണ് ഈ നീക്കം. നേരത്തെ വാഗ്ദാനം ചെയ്ത 5 സീറ്റില്‍ ആം ആദ്മി വഴങ്ങുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.