നാമനിർദേശ സമർപ്പണ ചടങ്ങിൽ വാഹനം കിട്ടാൻ വൈകി, നടന്നാണ് എത്തിയത്’: ശോഭ സുരേന്ദ്രൻ

രാജീവ് ചന്ദ്രശേഖർ കഴിവ് തെളിച്ചയാളെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയിൽ മുന്നോട്ട് നയിക്കും.
എല്ലായിപ്പോഴും സന്തോഷത്തോടെയാണ് ബിജെപി പ്രവർത്തകർക്കൊപ്പം നിൽക്കുന്നത്. തിരുവനന്തപുരത്ത് വളരെ കുറഞ്ഞ വോട്ടിനാണ് രാജീവ് ചന്ദ്രശേഖർ പരാജയപ്പെട്ടത്. അദ്ദേഹം ജനകീയനാണ്. അദ്ദേഹത്തെ തെരെഞ്ഞെടുത്തത് വളരെ സന്തോഷത്തോടെയാണ് കാണുന്നത്. അദ്ദേഹം കേന്ദ്രമന്ത്രിയായിട്ടുണ്ട്. അദ്ദേഹം വളരെ കൃത്യതയോടെ ബിജെപിയെ മുന്നോട്ട് നയിക്കും. തീരുമാനം ഏകകണ്ഠമാണ്. സന്തോഷത്തോടെ സ്വീകരിക്കുന്നു.
പാർട്ടി അതിശക്തമായി പ്രവർത്തിക്കുകയാണ്. നാമനിർദേശ സമർപ്പണ ചടങ്ങിൽ മനപൂർവമായി വിട്ടുനിന്നില്ല. ഞാൻ ഉൾപ്പെടെയുള്ള ആളുകൾ ഒപ്പിട്ടാണ് നോമിനേഷൻ സ്വീകരിച്ചത്. വാഹനം കിട്ടാൻ കുറച്ചു വൈകി. ഡ്രൈവർ വൈകിയതാണ് കാരണം. നടന്നാണ് ഹോട്ടലിലേക്ക് എത്തിയത് അതാണ് രണ്ടു മിനിറ്റ് വൈകിയതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.