രാജീവ് ഗാന്ധി പ്രഥമ പ്രവാസി പുരസ്കാരം കെ.സി വേണുഗോപാലിന്
Posted On March 21, 2025
0
155 Views
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കുവൈത്ത് ദേശീയ കമ്മിറ്റി ഏർപ്പെടുത്തിയ പൊതുപ്രവർത്തകനുള്ള പ്രഥമ പ്രവാസി പുരസ്കാരം എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക്.
പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ജനകീയതയും കറപുരളാത്ത പ്രവർത്തന ശൈലിയും പാർലമെൻ്ററി രംഗത്തെ മികച്ച പ്രകടനവും പൊതുജനസേവനത്തിലെ മാതൃകാപരമായ മികവും പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിലെ ക്രിയാത്മകമായ ഇടപെടലുകളും പരിഗണിച്ചാണ് കെ.സി വേണുഗോപാലിന് പുരസ്കാരം നൽകുന്നത്.
Trending Now
🚨 Big Announcement 📢<br>The Title Teaser & First Look of @MRP_ENTERTAIN
November 21, 2025












