പിവി അൻവറിന് പി ശശിയുടെ വക്കീല്‍ നോട്ടീസ്

പി വി അൻവർ എംഎല്‍എയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി.
തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങള്‍ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം എന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നല്കിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീല്‍ നോട്ടിസ്. ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. പൊതുസമ്മേളനങ്ങളിലും വാർത്താസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്കിയ പരാതിയിലെ ആരോപണങ്ങളും കളവാണ്. അതെല്ലാം നിഷേധിക്കുന്നുവെന്നും ശശി നോട്ടീസില്‍ വ്യക്തമാക്കി.