രാഹുൽ മാങ്കൂട്ടത്തിൽ നടിയുടെ കാറിൽ കേരളം കടന്നു: കോയമ്പത്തൂരിൽ സഹായിക്കാൻ വമ്പൻ ടീമുകൾ
ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചനകൾ. പാലക്കാട്നിന്ന് പൊള്ളാച്ചി വഴി കോയമ്പത്തൂരിലേക്ക് പോയെന്നാണ് സംഘത്തിന്റെ നിഗമനം.
പൊള്ളാച്ചിയിൽ എത്തിയ രാഹുൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും അവിടെ തങ്ങി എന്നാണ് പറയുന്നത്. പിന്നാലെ അവിടെനിന്ന് കോയമ്പത്തൂരിലേക്ക് മുങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. രാഹുലിന് കോയമ്പത്തൂരിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ഫോണുകളും സിമ്മുകളും മാറ്റി മാറ്റി ഉപയോഗിക്കുന്നുണ്ടെന്നും എസ്ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
നാളെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അറസ്റ്റ് ചെയ്യാനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കയാണ് അന്വേഷണ സംഘം. കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി സംഘത്തിൽ എടുത്തിട്ടുമുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതുമായി ബന്ധപ്പെട്ട് യുവനടിയെയും ചോദ്യംചെയ്യും. രാഹുൽ മുങ്ങിയത് ചുവന്ന നിറമുളള വോക്സ് വാഗൺ പോളോ കാറിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ യുവനടിയെയാണ് അന്വേഷണ സംഘം ചോദ്യംചെയ്യുക. നോട്ടീസ് നൽകി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരണം ലഭിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച മുതൽ നടിയുടെ കാർ പാലക്കാട് ഉണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യംചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചത്.
അടുത്ത കാലത്ത് രണ്ടു നടിമാര്‍ രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടുന്ന ചടങ്ങിനെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുവെന്നാണ് സൂചനകള്‍.
എന്നാൽ സുഹൃത്ത് എന്ന നിലയില്‍ രാഹുലിന് കാര്‍ നല്‍കിയെന്നാണ് നടിയുടെ അനൗദ്യോഗിക മൊഴി. ആ കാറുപയോഗിച്ച് രാഹുല്‍ മുങ്ങിയാല്‍ താന്‍ എന്തു ചെയ്യുമെന്നതാണ് നടിയുടെ ചോദ്യം.
അതായത് രക്ഷപ്പെടാനായി ഒരു കാര്‍ പാലക്കാട് നേരത്തെ തന്നെ മാങ്കൂട്ടം എത്തിച്ചിരുന്നു. ഇതോടെയാണ് പരാതി നല്‍കുമെന്ന സൂചനകള്‍ രാഹുലിന് നേരത്തെ കിട്ടിയെന്ന സംശയം കൂടി ഉയരുന്നത്. ഇരയെ സഹായിക്കാന്‍ എന്ന വ്യാജേന മാങ്കൂട്ടത്തിലിന്റെ അടുത്ത ആരെങ്കിലും അവിടെ ഉണ്ടാകാമെന്നും ബന്ധപ്പെട്ടവര്‍ സംശയിക്കുന്നുണ്ട്. മാത്രവുമല്ല അന്വേഷണ വിവരങ്ങള്‍ ചോരുന്നതായി പൊലീസില്‍ സംസാരവുമുണ്ട്.
എന്നാൽ കേസിൽ രാഹുലിന് കുരുക്ക് മുറുകുകയാണ്. രാഹുലില്‍ നിന്ന് നേരിട്ട ക്രൂരപീഡനവും ഭീഷണിയും കടുത്തമാനസിക സമ്മര്‍ദത്തിലാക്കിയതോടെ അതിജീവിത രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു. യുവതി നല്കിയ മൊഴിയില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്ഐടിക്ക് നിര്‍ണായക വിവരം ലഭിച്ചത്. ഗര്‍ഭഛിദ്രത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് അമിതമായി മരുന്ന് കഴിച്ചായിരുന്നു ആദ്യശ്രമം നടത്തിയത്. ഒരാഴ്ച ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഒരുതവണ കൈഞരമ്പ് മുറിക്കാനും ശ്രമിച്ചു.
അശാസ്ത്രീയ ഗര്‍ഭഛിദ്രം അപകടകരമായ രീതിയിലായിരുന്നു എന്ന കാര്യം യുവതിയെ പിന്നീട് പരിശോധിച്ച ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാഹുലിന്റെ നിര്‍ദേശപ്രകാരം സുഹൃത്ത് ജോബി ജോസഫ് നല്കിയ ഗുളിക കഴിച്ചെന്നാണ് യുവതിയുടെ മൊഴി. ഇതിന് ഡോക്ടറുടെ സ്ഥിരീകരണം വന്നതോടെ മാങ്കൂട്ടം കുടുങ്ങുമെന്നാണ് പ്രോസിക്യൂഷന് നിലപാട്.
പാലക്കാട് ഫ്ലാറ്റില്‍നിന്ന് രാഹുൽ പോകുംമുന്‍പ് അവിടെ അവസാനം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡിവിആറില്‍നിന്ന് മായ്ച്ചുകളഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെയര്‍ടേക്കറില്‍നിന്നുള്‍പ്പടെ പ്രത്യേക സംഘം മൊഴി ശേഖരിച്ചിരുന്നു. ഈ മൊഴിയും കോടതിയില്‍ പ്രോസിക്യൂഷന് നാളെ ഹാജരാക്കും. അതായത് തെളിവ് നശിപ്പിക്കാൻ രാഹുൽ ശ്രമിച്ചതിന് തെളിവായി ഇതു മാറും. കൂടാതെ, രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലര്‍ക്കു കൂടി മൊഴിയെടുക്കലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്.













