സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന് കെ സുധാകരന്
സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് ഗുണമാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. സന്ദീപിന് പിന്നാലെ കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുമെന്നും സുധാകരന് പറഞ്ഞു. സന്ദീപിന്റെ വരവ് താന്‍ ബിജെപിയാകുമെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ്.
ബിജെപിയില്‍ നിന്ന് ആളുകളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്ന അധ്യക്ഷനാണ് താന്‍ എന്നും ഇനിയും ആളുകള്‍ വരുമെന്നും കെ സുധാകരന് പറഞ്ഞു.
കെപിസിസി ആവശ്യപ്പെട്ട പ്രകാരമാണ് സന്ദീപ് വാര്യര്‍ പാണക്കാട്ടേക്ക് പോകുന്നതെന്നും മുന്നണിയില്‍ വരുമ്ബോള്‍ ലീഗിനെ കൂടി ബഹുമാനിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.