വി.എസിനെ പ്രത്യേക ക്ഷണിതാവാക്കും; അന്തിമ തീരുമാനം പാർട്ടി കോൺഗ്രസിന് ശേഷം

സിപിഐഎമ്മിലെ ഏറ്റവും മുതിർന്ന നേതാവ് വി. എസ്. അച്ചുതാന്ദനെ പാർട്ടി സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കും. പാർട്ടി കോൺഗ്രസ് കഴിഞ്ഞ ശേഷമാകും വിഎസിനെ പ്രത്യേക ക്ഷണിതാവ് ആക്കി കൊണ്ടുള്ള തീരുമാനം പുറത്തുവിടുക എന്നാണ് അറിയുന്നത്. ഏറെനാളായി ആരോഗ്യ പ്രശ്നങ്ങള്‍ മൂലം വിശ്രമത്തില്‍ ആണെങ്കിലും, സഖാവ് വിഎസിനെ കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലും ക്ഷണിതാവ് ആക്കിയിരുന്നു. ഇത്തവണ സംസ്ഥാന സമ്മേളനത്തില്‍ ക്ഷണിതാക്കളുടെ പട്ടികയില്‍ വി. എസിൻ്റെ പേര് ഉണ്ടായിരുന്നില്ല.
അതേസമയം, പ്രായപരിധി മൂലം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ട എ.കെ. ബാലൻ എകെജി സെൻ്റര്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ഇതിലൊക്കെ അന്തിമ തീരുമാനെ എടുക്കുന്നത് പാർട്ടി കോൺഗ്രസ് കഴിഞ്ഞിട്ടായിരിക്കും.