തനിക്ക് വലുത് യെച്ചൂരി; അതാണ് ഇന്‍ഡിഗോ സമരം അവസാനിപ്പിച്ചതെന്ന് ഇ.പി
ഇന്‍ഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ചതില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്. തനിക്ക് വലുത് സീതാറാം യെച്ചൂരിയാണ്. അദ്ദേഹത്തെ കാണാനാണ് ഇന്‍ഡിഗോ സമരം അവസാനിപ്പിച്ചതെന്നും ഇ.പി പ്രതികരിച്ചു.
ആരുടെയോ സ്വാധീനത്തിന് വഴങ്ങിയാണ് തനിക്ക് ഇന്‍ഡിഗോ മൂന്നാഴ്ച വിലക്കേര്‍പ്പെടുത്തിയത്. അന്നത്തെ ഭൗതിക സാഹചര്യത്തില്‍ താനെടുത്ത നിലപാട് ശരിയായിരുന്നു.
യെച്ചൂരിയുമായി 44 വര്‍ഷത്തെ ബന്ധമാണ്, അദ്ദേഹം അന്തരിച്ചെന്ന് കേട്ടപ്പോള്‍ എങ്ങനെ ഇവിടെയെത്താമെന്ന് മാത്രമായിരുന്നു തന്റെ ചിന്ത. അതിന് വേണ്ടിയാണ് സമരം അവസാനിപ്പിച്ചതെന്നും ഇ.പി പറഞ്ഞു.