‘മലയാളികളില്‍ നിന്ന് ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് അറിയില്ല, മനം നിറഞ്ഞു’- രശ്മിക മന്ദാന
മലയാളികളുടെ സ്നേഹത്തില്‍ അമ്ബരന്ന് നടി രശ്മിക മന്ദാന. ഒരു കടയുടെ ഉദ്ഘാടനത്തിനായി കരുനാഗപ്പള്ളിയില്‍ എത്തിയപ്പോഴാണ് താരം മലയാളികളുടെ സ്നേഹം ശരിക്കും അനുഭവിച്ചറിഞ്ഞത്.
താരത്തെ കാണാൻ ജനങ്ങള്‍ തടിച്ചുകൂടി. മലയാളികള്‍ക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പം പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
‘ജൂലായ് 25-ന് ഞാൻ കേരളത്തിലെ കരുനാഗപ്പള്ളിയില്‍ ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു. എല്ലാം വളരെ നന്നായി സംഘടിപ്പിച്ചു. അവിടെനിന്ന് എനിക്ക് ലഭിച്ച സ്നേഹത്തില്‍ ഞാൻ അമ്ബരന്നുപോയി. ഇത്രയും സ്നേഹം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഹൃദയം നിറഞ്ഞു. ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അനുഗ്രഹീതയാണെന്ന് തോന്നുന്നു. നന്ദി’, രശ്മിക കുറിച്ചു.