മദ്യപിച്ച് വാഹനമോടിച്ച് അപകടം; നടന് ശിവദാസിനെതിരെ കേസ്
Posted On December 15, 2025
0
51 Views
മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തു. സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐയും സിനിമാനടനുമായ പി ശിവദാസനെതിരെയാണ് നടപടി. മട്ടന്നൂര്‍ പൊലീസ് ആണ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിന് കാരണമായ സംഭവം. സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ആയ ശിവദാസന്‍ ഓടിച്ച കാര്‍ ഒരു കലുങ്കില്‍ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാൾ മദ്യപിച്ചതായി കണ്ടെത്തിയതോടെ മട്ടന്നൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.













