ബിക്കിനിയിൽ തിളങ്ങി അഹാന കൃഷ്ണകുമാർ; ഫോട്ടോ വൈറൽ
നടൻ കൃഷ്ണകുമാറിന്റെ മകളും സിനിമാതാരവുമായ അഹാന കൃഷ്ണകുമാർ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ഒരു ചർച്ചാ വിഷയമാണ്. അഹാനയോടൊപ്പം തന്നെ തന്റെ 3 സഹോദരിമാരും കുടുംബവും ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയയിലും നിറഞ്ഞ് നിൽക്കുന്നവരാണ്.
അഹാന പങ്കുവെച്ച ബിക്കിനി ധരിച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
“രണ്ടുവർഷം മുമ്പ് ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വർഗത്തിൽ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്” എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി അഹാന കുറിച്ചിരിക്കുന്നത്.
രാജീവ് രവി സംവിധാനം ചെയ്ത ചിത്രമായ ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ല്‍ അഞ്ജലി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ ‘ലൂക്ക’ ‘പതിനെട്ടാം പടി’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഹാന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പിടികിട്ടാപ്പുള്ളി എന്ന സിനിമയിലാണ് അവസാനമായി അഹാന അഭിനയിച്ചത്.