തിരികെ തല്ലില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അലൻ ജോസ് പെരേരയെ മർദ്ദിച്ചത്; കോമാളിത്തരങ്ങൾ കാണിക്കുന്നവരെ തല്ലാൻ ആർക്കെങ്കിലും ലൈസൻസുണ്ടോ??

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന അലൻ ജോസ് പെരേരക്ക് മർദ്ദനം. സിനിമയുടെ റിവ്യു തിയേറ്ററിന് മുന്നിൽ നിന്ന് പറഞ്ഞ് വൈറലായ അലന് ജോസ് പെരേര പിന്നീട് ഷോട്ട് ഫിലിമിലും ആല്‍ബങ്ങളിലും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോൾ തന്നെ മർദ്ദിച്ച യൂബർ ഡ്രൈവർക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് അലന് ജോസ് പെരേര. തന്നെ കാറിലിട്ട് ലോക്ക് ചെയ്ത്, ക്രൂരമായി മർദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് അലന്റെ പരാതി. ആശിഷ് എന്നയാള്‍ക്കെതിരെ താന്‍ പരാതി നല്‍കിയെന്നും അലന് ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. ഇപ്പോൾ മഴവില്‍ മനോരമയിലെ സീരിയലായ മീനൂസ് കിച്ചണിലും അലന് ജോസ് പ്രത്യക്ഷപ്പെടുന്നത്.
കൂടാതെ പല കല്യാണ റിസപ്ഷനിലും ഒക്കെ ഇയാൾ ഗസ്റ്റ് ആയി പോകുന്നുണ്ട്. വിവാഹ വേദികളിൽ പാട്ടും ഡാൻസുമൊക്കെ ആയി പെരേരയെ കാണറുണ്ട്. ഇപ്പോൾ അതുപോലെ എന്തോ കല്യാണ പരിപാടിക്ക് പോകാൻ പറഞ്ഞതുമായി ബന്ധപ്പെട്ട കാര്യത്തിലാണ് മർദ്ദനം ഉണ്ടായതെന്നും അലൻ ജോസ് പെരേര പറയുന്നുണ്ട്.
ഫേസ്ബുക്കിൽ അലൻ ജോസ് വന്നു കരഞ്ഞ് കൊണ്ട്, മര്ദദനമേറ്റ കാര്യം പറയുന്നുണ്ട്. ഇദ്ദേഹത്തിന്റെ പല കോമാളിത്തരങ്ങളും പലപ്പോളായി കണ്ടത് കൊണ്ട്, ഇതും കാണുമ്പൊൾ പലർക്കും ആദ്യം ചിരി തന്നെയാണ് വരുന്നത്. പെരേരയുടെ പോസ്റ്റിൽ പലരും പറയുന്നത് നിനക്ക് കിട്ടിയത് പോരാ. നിന്നെ കണ്ടാൽ ഞങ്ങളും തല്ലും എന്നൊക്കെയാണ്.
പല സ്ഥലങ്ങളിലും കോമാളി ഷോ കാണിക്കുന്നു എന്നതല്ലാതെ, ഇയാൾ പേഴ്സണലായി ആരെയാണ് ഉപദ്രവിക്കുന്നത്.. ഇയാളുടെ പ്രകടനം അരോചകമായി തോന്നുന്നു എങ്കിൽ നമുക്ക് ഇയാളെ ഒഴിവാക്കി വിടാവുന്നതാണ്. നിര്‍ബന്ധമായി നിങ്ങളുടെ മൊബൈലിലോ സ്ക്രീനിലോ കടന്ന് വരാൻ പെരേരക്ക് കഴിയുകയില്ല.
ആറാട്ടണ്ണൻ, അലിൻ ജോസ് പെരേര, അല്ലെങ്കിൽ രേണു സുധി ഇവരുടെയൊക്കെ വീഡിയോകൾ നിങ്ങളുടെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒന്നും വരാതിരിക്കാനും ഒരു വഴിയുണ്ട്. അത്തരം വീഡിയോകളോട് പ്രതികരിക്കാതിരിക്കുക. അതിൽ ലൈക്കോ കമന്റോ ചെയ്യരുത്. ഇഷ്ടമല്ലാത്ത വീഡിയോയിൽ ഒരു തരത്തിലുള്ള റിയാക്ഷനും ഇടരുത്. കൂടുതൽ സമയം ഇത്തരം വീഡിയോകൾ കാണുകയും ചെയ്യരുത്. ഇങ്ങനെ വീഡിയോകൾ ഒഴിവാക്കി പോയാൽ അത് പിന്നെ നിങ്ങളുടെ ഫീഡിൽ വരില്ല.
എല്ലാ വീഡിയോയിലും കേറി പെരേരയെ തെറി വിളിക്കുമ്പോൾ, വീണ്ടും അത്തരം വീഡിയോ നിങ്ങളുടെ ഫീഡിൽ കയറി വരും. അത് പെരേരയുടെ കുഴപ്പമല്ല. നിങ്ങളുടെ പ്രശ്നമാണ്.
ഇങ്ങനെ സിമ്പിളായി ഒഴിവാക്കാവുന്ന ഒന്നാണ് അലൻ ജോസ് പെരേരയുടെ വീഡിയോകൾ. അല്ലാതെ അയാളെ ഒരു യൂബർ ഡ്രൈവർ മർദ്ദിക്കുമ്പോൾ അതിൽ കയ്യടിക്കുകയല്ല വേണ്ടത്. ഈ തല്ലിയ വ്യക്തി ഒരു യൂബർ ഡ്രൈവർ ആണെങ്കിൽ അയാൾ ചെയ്തത് അങ്ങേയറ്റം തെറ്റാണ്. അലൻ ജോസോ, അല്ലെങ്കിൽ മറ്റാരെങ്കിലോ ആവട്ടെ, അയാളുടെ കാറിൽ കയറുന്നവർ കസ്റ്റമർ ആണ്. ഡ്രൈവർക്ക് അവരുടെ നേരെ കയർത്ത് സംസാരിക്കാൻ പോലും അവകാശമില്ല. മാന്യമായി ട്രിപ്പ് ഒഴിവാക്കാം എന്നതാണ് പോംവഴി.
തിരിച്ച് തല്ലില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് മാത്രമാണ് ഇവിടെ അലൻ ജോസിനെ മർദ്ദിക്കാൻ അയാൾ ധൈര്യം കാണിച്ചത്. ഒരാൾ വെറുക്കപ്പെട്ടവൻ ആണെങ്കിൽ നിങ്ങൾക്ക് അയാളെ ഒഴിവാക്കാം. പൊതുശല്യം ആയി മാറുന്നെങ്കിൽ, നിയമപരമായി നീങ്ങാം. ശാരീരികമായി ഒരാളെ ആക്രമിക്കുന്നത് ക്രിമിനൽ കുറ്റമാണ്. അലൻ ജോസ് പെരേര ഇന്ത്യൻ പൗരനാണ്. അയാൾ ഒരു തരത്തിലുള്ള രാജ്യദ്രോഹവും ചെയ്തിട്ടുമില്ല. അയാളുടെ അച്ഛൻ വളരെ സങ്കടത്തോടെ പറയുന്നതും കേട്ടു, രാത്രി അടി കൊണ്ട് നീര് വന്ന മുഖവുമായി അവൻ വന്നു കിടന്നെന്ന്. അവരുടെ വാർഡിലെ കൗസിലർ പറയുന്നത് ആർക്കും ഇന്നേവരെ ഒരു ദ്രോഹവും ചെയ്യാത്തവരാണ് ഈ അച്ഛനും മകനും എന്നാണ്.
ഇയാൾ കോമാളിയോ ജോക്കറോ എന്തും ആയിക്കോട്ടെ. അവന്റെ പരിപാടികൾ മൊബൈലിൽ വരുമ്പോൾ ഒഴിവാക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്. നിങ്ങളുടെ സ്വകാര്യ പ്രോപർട്ടിയിൽ കേറി വന്നിട്ടല്ല അയാൾ ഇതൊക്കെ ചെയ്യുന്നത്. അതുകൊണ്ട് ഇത്തരം മർദ്ദനത്തെ ന്യായീകരിക്കുന്നത് ശരിയല്ല. കയ്യിൽ കിട്ടിയാൽ ഞാനും പെരേരയെ തല്ലും എന്നൊക്കെ പറയുന്നത് ശുദ്ധ തെമ്മാടിത്തരമാണ്.