സിനിമാ ചിത്രീകരണത്തിനിടെ ആസിഫ് അലിക്ക് പരിക്ക്

തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണത്തിനിടെ നടന് ആസിഫ് അലിക്ക് പരിക്ക്. ‘എ രഞ്ജിത്ത് സിനിമ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ക്ലൈമാക്സ് ചിത്രീകരണത്തിനിടെ കാലില്‍ പരിക്കേല്‍ക്കുകയായിരുന്നു. കടുത്ത വേദന മൂലം ഷൂട്ടിംഗ് തുടരാന്‍ കഴിയാതെ വന്നതോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ക്ലൈമാക്സിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. നവാഗതനായ നിഷാന്ത് സാറ്റുവാണ് ചിത്രത്തിന്റെ സംവിധായകന്. റൊമാന്റിക്ക് ത്രില്ലര്‍ ചിത്രമായ എ രഞ്ജിത്ത് സിനിമയില്‍ ആസിഫ് അലിക്ക് ഒപ്പം സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, ജുവല്‍ മേരി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേര്‍ന്ന് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഓണത്തിന് പ്രദര്‍ശനത്തിന് എത്തും.
Content Highlights: Asif Ali, Shooting, A Renjith Cinema, Accident