“ഞാൻ ഈ രംഗം ഷൂട്ട് ചെയ്തിട്ടുമില്ല, അത് സെൻസർ ബോർഡിന് അയച്ചിട്ടുമില്ല; സത്യം തുറന്ന് പറഞ്ഞ് ബ്ലെസ്സി
ആടുജീവിതം സിനിമയിൽ ആടുമായുള്ള ലൈംഗിക ബന്ധത്തിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുകയോ സെൻസർ ബോർഡിന് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ബ്ലെസ്സി.
ബ്ലെസ്സിയുടെ വാക്കുകൾ നോക്കുകയാണെങ്കിൽ . ‘‘ഇതൊരു അനാവശ്യ വിവാദമാണ്. ആരെങ്കിലും ബോധപൂർവമായി ഉണ്ടാക്കി വിടുന്നതാണോ എന്നുപോലും അറിയില്ല. സാധാരണക്കാർ മുതൽ എല്ലാ തരത്തിലുമുള്ള പ്രേക്ഷകർ മലയാള സിനിമയ്ക്ക് ലോക സിനിമയിലേക്ക് എത്തുവാനുള്ള പടിയായി കാണുമ്പോൾ ഇത്തരത്തിൽ ഇതിനെ ചെറുതായി കാണിക്കാനുള്ള ഉത്സാഹം ആരുടെ ചേതോവികാരമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ലന്നും പറഞ്ഞ പറഞ്ഞ ബ്ലസ്സി . പ്രേക്ഷകർ ഇത്തരം ചർച്ചകളെ തള്ളിക്കളയുമെന്നാണ് താൻ വിശ്വസിക്കുന്നത് എന്നുംകൂട്ടിച്ചേർത്തു . .
തുടക്കം മുതലേ ഞാൻ പറയുന്ന കാര്യമാണ്, ഇതെന്റെ കാഴ്ചപ്പാടാണ്. പുസ്തകത്തിൽ ഇല്ലാത്ത കാര്യം ഒരുപാട് ഞാൻ പറയുന്നുണ്ട്. അങ്ങനെ അല്ലാതെ എടുത്താൽ തിയറ്ററിൽ എത്തുമ്പോൾ അതൊക്കെ അരോചകമായി തോന്നും, ആളുകൾ കൂവും. ഇത്തരം കാര്യങ്ങൾ ഒരു ഫിലിം മേക്കർക്ക് മനസ്സിലാകാനാകും.
ആടുകളുമായുള്ള നജീബിന്റെ അടുപ്പം ചെയ്യണമെങ്കിൽ ഞാനെത്ര സിനിമയായി ഇത് ചെയ്യേണ്ടി വരും. പരമപ്രധാനമായ കാര്യം സിനിമയ്ക്ക് ഒരു ഇമോഷനൽ കണ്ടിന്യുവിറ്റി ഉണ്ട്. പുസ്തകത്തിൽ അതില്ല, ഒരു ചാപ്റ്ററോ അധ്യായമോ കഴിയുമ്പോൾ അതു കഴിഞ്ഞു. അടുത്ത ഇമോഷനിേലക്ക് അവിടെ പോകാൻ പറ്റും. സിനിമയെ സംബന്ധിച്ചടത്തോളം ഒരു സീനിൽ അനുഭവിക്കുന്ന വേദനകൾ അടുത്ത സീനിലേക്ക് വരുമ്പോഴാണ് അത് വളരുക
ഞാൻ ആദ്യമായി തിരക്കഥ എഴുതുന്ന ഒരാളാല്ല. നാടിനോടും വീടിനോടും ഭാര്യയോടുമുള്ള നജീബിന്റെ ബന്ധത്തിൽ തന്നെ പുസ്തകവും എന്റെ സിനിമയുമായും ഒരുപാട് വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ അവസാനം അവിടെ നിന്നു യാത്ര പറയുന്നിടംവരെ ഉണങ്ങിയ കണ്ണിമാങ്ങ സൂക്ഷിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ അവതരിപ്പിച്ച നജീബ്. അയാളുടെ ജീവിക്കാനുള്ള പ്രതീക്ഷ കുടുംബമാണ്. എന്നെങ്കിലും ഒരവസരം വന്നാൽ ഇടാൻ വസ്ത്രം വരെ മാറ്റിവച്ചിരിക്കുന്ന നജീബ്. ഇത്തരത്തിൽ പോകുന്ന ഒരാൾക്ക് ആടുമായി ലൈംഗിക ബന്ധം പുലർത്തിയാൽ എന്താകും അവസ്ഥ.
തിരക്കഥ എഴുതുന്ന സമയത്തും ഈ രംഗത്തെപ്പറ്റി ചർച്ച വന്നിരുന്നു. ഒരുപാട് ആളുകൾ ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. അയാളുടെ പുരുഷത്വം ഒരു ഗുഹയിലേക്കു കയറി എന്ന് പറയുമ്പോൾ ബെന്യാമിൻ സുരക്ഷിതനായി. ഞാനിത് വിഷ്വലിൽ കാണിക്കുമ്പോൾ എത്ര വികൃതമായി ഞാനതിനെ ചിത്രീകരിക്കണമെന്ന് ഇപ്പോൾ പറയുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല.
ഇതൊന്നുമായിരുന്നില്ല എന്റെ പ്രശ്നം. അത് എനിക്ക് വളരെ ബുദ്ധിപരമായി പല ഷോട്ടുകളിലൂടെ ചിത്രീകരിക്കാമായിരുന്നു. പക്ഷേ ഇതിനു ശേഷമുള്ള നജീബിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത. നജീബ് ചെയ്തതിനെക്കുറിച്ചുള്ള ഹൃദയഭാരം അല്ലെങ്കിൽ കുറ്റബോധം മനസ്സിലുണ്ടാകില്ലേ? ചിലപ്പോൾ കുറ്റബോധം ഇല്ലാത്ത ഒരാളാകും നോവലിലെ നജീബ്. എന്റെ നജീബിനെ ഞാൻ അങ്ങനെയല്ല എഴുതിയിരിക്കുന്നത്.
അതുകൊണ്ടാണ് പഴയ ചങ്ങാതിയെ കാണുമ്പോൾ ഇയാൾ പൊട്ടിക്കരയുന്നത്. മനുഷ്യന്റെ വികാരങ്ങൾ നഷ്ടപ്പെടാത്ത മനുഷ്യനായാണ് ഞാൻ നജീബിനെ വളർത്തിക്കൊണ്ടുവരുന്നത്. ആടുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിൽ അയാൾ ചിലപ്പോൾ കുറ്റബോധം കൊണ്ട് അലറണം, ഭ്രാന്തമായ ഒരവസ്ഥയിലൂടെ അയാളുടെ എല്ലാ മനുഷ്യത്വവും നഷ്ടപ്പെട്ട ഒരാളായി ജീവിക്കണം. ഇതൊന്നും നമ്മുടെ സിനിമയ്ക്ക് അനുകൂലമായ കാര്യമല്ല, എനിക്കത് പറയേണ്ട ഒരുത്തരവാദിത്വവുമില്ല.
പൃഥ്വിരാജും ഈ രംഗം കഥാപാത്രത്തിനു വേണമെന്നു തോന്നുകയാണെങ്കിൽ ചെയ്യാൻ തയാറായേക്കാം. പക്ഷേ അത് എനിക്ക് കൺവിൻസിങ് ആകണം. ഞാൻ അവതരിപ്പിക്കുന്ന നജീബിന് അങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് പോകാൻ കഴിയില്ല. കഴിഞ്ഞാൽ അതിന്റെ തുടർച്ചയാകും സിനിമ. പിന്നീടുള്ള രംഗങ്ങൾ പോലും ഇതിനനുസരിച്ച് വ്യത്യസ്തമായേ അവതരിപ്പിക്കാൻ പറ്റൂ. ഞാൻ അവതരിപ്പിച്ച നജീബിന്റെ മനസ്സിലാകെ സൈനുവും ഉമ്മയുമായാണ്. കണ്ണിമാങ്ങ അച്ചാർ വരെ സൂക്ഷിക്കുന്നത് അയാളുടെ ഇഷ്ടമാണ് സൂചിപ്പിക്കുന്നത്.
ഇത് ചിത്രീകരിക്കുന്നതിനെക്കുറിച്ച് യൂണിറ്റിൽ ശക്തമായ ചർച്ച വന്നിരുന്നു. പൃഥ്വിരാജും ബെന്യാമിൻ ഉൾപ്പടെയുള്ളവരോടും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. പക്ഷേ അപ്പോഴും എന്റെ നിലപാട് ഇതുതന്നെയായിരുന്നു. ഞാനെന്തുകൊണ്ട് ചിത്രീകരിക്കുന്നില്ല എന്നതിന് എന്റെ ജസ്റ്റിഫിക്കേഷൻ പറയാം. നജീബ് പെട്ടന്നൊരു മാനസികാവസ്ഥയാൽ ചെയ്തതാണെങ്കിൽ പോലും ഇയാളൊരു മനുഷ്യനാണെങ്കിൽ അയാളുടെ മനസ്സിൽ ഭാര്യയും കുടുംബവും നിൽക്കുന്നുണ്ടെങ്കിൽ അത് ചെയ്യില്ല എന്നതാണ് ഞാൻ പറയുന്നത്. ഞാൻ ഈ രംഗം ഷൂട്ട് ചെയ്തിട്ടുമില്ല, അത് സെൻസർ ബോർഡില് സമർപ്പിച്ചിട്ടുമില്ല.
ഇങ്ങനെയാണ് ബ്ളസി ബ്ലെസ്സി വിഷയത്തിൽ പ്രതികരിച്ചരിക്കുന്നത് .
അതെ സമയം ഈ സീനുകൾ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും, സെൻസർബോർഡ് കട്ട് ചെയ്തു കളഞ്ഞതാണെന്നും ആണ് ബെന്യാമിൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്