എ ആർ റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി
ഗായകനും സംഗീത സംവിധായകനുമായ എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി. ഓഡിയോ എഞ്ചിനീയറായ റിയാസ്മീൻ ഷെയ്ഖ് മുഹമ്മദാണ് വരൻ. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. കൃതി സെൻ അഭിനയിച്ച മിമി എന്ന ചിത്രത്തിന് വേണ്ടി റോക്ക് എ ബൈ ബേബി ഉൾപ്പെടെ നിരവധി ഗാനങ്ങൾ ആലപിച്ചതിലൂടെ ശ്രദ്ധേയയാണ് ഖദീജ റഹ്മാൻ.
ജീവിതത്തിൽ ഏറ്റവും സന്തോഷവും അഭിമാനവും തോന്നിയ നിമിഷമെന്നാണ് ഈ ദിവസത്തെ കുറിച്ച് എആർ റഹ്മാൻ ഇൻസ്റ്റയിൽ കുറിച്ചത്. ഇൻസ്റ്റയിൽ നിക്കാഹിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതോടെ വധൂവരന്മാർക്ക് ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
With the blessings of the Almighty I’m happy to announce to you all my engagement with Riyasdeen Shaik Mohamed, an aspiring entrepreneur and a wizkid audio engineer. The engagement happened on 29th December, my birthday in the presence of close family and loved ones.
— Khatija Rahman (@RahmanKhatija) January 2, 2022
സംഗീതരംഗത്ത് നിന്നും ചലച്ചിത്ര മേഖലയിൽ നിന്നുമായി നിരവധി പേരാണ് ഖദീജ റഹ്മാന് ആശംസയുമായി ഇൻസ്റ്ററ്റയിൽ പോസ്റ്റ് ചെയ്യുന്നത്.
Content Highlight: Khatija Rahman, daughter of AR Rahman gets married.