ഗോൾഡൻ വിസയുമില്ല, ദുബായിൽ ആഡംബര വില്ലയുമില്ല; സമ്മാന ഓഫറുകളുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് അനീഷിൻറെ ഫേസ്ബുക്ക് ലൈവ്
ബിഗ് ബോസ് എന്ന ഷോയുടെ ഏഴു സീസണുകൾ നോക്കിയാലും, സമാനതകളില്ലാത്ത ഒരു പ്രകടനം കാഴ്ച്ചവെച്ച ആളാണ് അനീഷ്. ഒരു കോമണറായി എത്തി ഫസ്റ്റ് റണ്ണറപ്പ് ആയി മടങ്ങുമ്പോൾ, പ്രേക്ഷകരുടെ മനസ്സിൽ അയാൾ തന്നെ ആയിരുന്നു വിന്നർ.
അനുമോൾ വിജയം ആഘോഷിക്കുമ്പോളും വലിയൊരു വിഭാഗം ആളുകൾ അനീഷിന് അഭിനന്ദനങ്ങൾ അർപ്പിക്കുകയായിരുന്നു. ഒരു കോമണര്‍ ആയതു കൊണ്ട് മാത്രമാണ് അനീഷിനെ ജയിപ്പിക്കാഞ്ഞതെന്നും അനീഷിനോട് കാണിച്ചത് നീതി കേടാണെന്നും സോഷ്യല്‍ മീഡിയ നിറയെ കമന്റുകളും കണ്ടിരുന്നു.
അനീഷിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയതിലൂടെ ഈ പരിപാടിയുടെ വിശ്വാസ്യത തന്നെ ഇല്ലാതായെന്ന പറയുന്നവരും ഉണ്ട്.
ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന്, ആദ്യമായി ഫിനാലെയില്‍ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്യുന്ന ‘കോമണര്‍’ എന്ന റെക്കോര്‍ഡ് എന്തായാലും അനീഷ് സ്വന്തമാക്കി.
അനീഷ് മൈജി ഫ്യൂച്ചര്‍ കോണ്ടെസ്റ്റിലൂടെയാണ് ബിഗ് ബോസ്സിലേക്ക് എത്തിയത്. തൃശൂര്‍ കോടന്നൂര്‍ സ്വദേശിയായ അനീഷിന് ബാങ്കില്‍ ജോലിയുണ്ടായിരുന്നു.പിന്നീട് സര്‍ക്കാര്‍ സര്‍വ്വീസിലെത്തിയ അനീഷ് അഞ്ച് വര്‍ഷം ലീവെടുത്ത് ബിഗ് ബോസിന് തയ്യാറാകുകയായിരുന്നു.
ശാന്തമായ പെരുമാറ്റം, കാര്യങ്ങളെപ്പറ്റിയുള്ള ആഴത്തിലുള്ള കാഴ്ചപ്പാടുകള്‍, ചിന്തിച്ച് സംസാരിക്കുന്ന രീതി എന്നിവ തുടക്കത്തില്‍ തന്നെ അനീഷിന് ഒരു വിഭാഗം പ്രേക്ഷകരുടെ പിന്തുണ നേടിക്കൊടുത്തു.
ചില കാര്യങ്ങളില്‍ ഉറച്ച നിലപാടുകൾ സ്വീകരിക്കുകയും, അത് ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്ന അനീഷിന്റെ രീതി ചിലര്‍ക്ക് പിടി വാശിയായി തോന്നിയെങ്കിലും, മറ്റ് ചിലര്‍ അനീഷിന്റെ ആത്മാര്‍ത്ഥത ആയിട്ടാണ് ഇതിനെ കണ്ടത്.
ഒരു ഘട്ടത്തില്‍ അനുമോളോട് അദ്ദേഹം വിവാഹാ അഭ്യര്‍ത്ഥന നടത്തുകയും അത് വലിയ ശ്രദ്ധ നേടുകയും ചെയ്തു. അനുമോള്‍ ഈ പ്രൊപ്പോസലിനെ തമാശയായി കണ്ട് തള്ളിക്കളഞ്ഞെങ്കിലും, ഇത് അനീഷിന്റെ വൈകാരികമായ സത്യസന്ധതയായി പലരും കണ്ടിരുന്നു.
ഫൈനല്‍ റൗണ്ടില്‍ എത്തിയതോടെ അനീഷിന്റെ ജനപിന്തുണ വര്‍ധിച്ചിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സാധാരണക്കാരന് വിന്നറാകുമോ എന്ന ആകാംഷ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയത് അനീഷ് മാത്രമാണ്.
ഇങ്ങനെ ഒടുവിൽ റണ്ണറപ്പായി മാറേണ്ടി വന്ന അനീഷിന് ഓഫറായി സമ്മാനങ്ങളുടെ ഒരു പെരുമഴ തന്നെ ആയിരുന്നു. 2 ലക്ഷത്തിന്റെ ഫോൺ, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങളും, കൂടാതെ 100 ദിവസത്തെ ബിഗ്ബോസിലെ ശമ്പളം. അങ്ങനെ 100 ദിവസം കൊണ്ട് അനീഷ് നേടിയത് ലക്ഷങ്ങളാണ്.
പിന്നീടാണ് എല്ലാവരെയും ഞെട്ടിക്കുന്ന ആ ഓഫർ വന്നത്. അനീഷിന് സർപ്രൈസ് സമ്മാനമായി ദുബായിൽ ഒരു ആഢംബര വില്ല സമ്മാനിക്കാൻ തയ്യാറായത് ദുബായിൽ പ്രോപ്പർട്ടി കൺസൽട്ടന്റായ മുഹമ്മദ് അസ്റുദ്ദീനാണ് .
“ജനങ്ങളുടെ മനസ്സിൽ വിന്നർ അനീഷ് ഏട്ടാണ്. 10 വർഷത്തേക്ക് ഫ്രീ ഗോൾഡൻ വിസ കിട്ടുന്ന ഈ വീട് അനീഷേട്ടന് ഗിഫ്റ്റായി നൽകുകയാണ്. ഐലന്റ് തീമിലുള്ള ഈ വീട് വേണമെങ്കിൽ അനീഷേട്ടനു റെന്റിനു നൽകുകയും ആവാം. അതുവഴി 60 മുതൽ 70 ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കാനും പറ്റും,” എന്നാണ് വീഡിയോയിൽ മുഹമ്മദ് അസ്റുദ്ദീൻ പറയുന്നത്.
എന്നാൽ ഇന്നലെ അനീഷ് തന്നെ ഫേസ്ബുക്കിൽ ലൈവിൽ പറഞ്ഞത് ആ വാർത്ത ശരിയല്ല അങ്ങനെയൊരു സംഭവം ആരും തന്നോട് പറഞ്ഞിട്ടില്ല എന്നാണ്.
പിന്നീട് ദുബായിലുള്ള ആരോ അനുമോൾക്കും ഇതുപോലെ വീടും വില്ലയും ഒക്കെ കൊടുക്കുന്നു എന്ന പരസ്യം ചെയ്തിട്ടുണ്ട്. അതൊക്കെ അവർക്ക് കച്ചവടം കിട്ടാൻ വേണ്ടി മാത്രം ആരുടെയും അനുവാദമില്ലാതെ അടിച്ച് വിടുന്ന കഥകളാണ്.
ഇക്കാലത്ത് സോഷ്യൽ മീഡിയയിൽ തികച്ചും തെറ്റായതും സമൂഹത്തിൽ വളരെ മോശമായ രീതിയിൽ ആക്ഷേപിക്കുന്നതുമായ ഒരു പാട് കണ്ടെന്റ്സ് വരുന്നുണ്ട്. ഇത്തരം വ്യാജ വാർത്തകൾക്ക് എതിരെ തീർച്ചയായും സൈബർ സെല്ലിൽ പരാതി കൊടുക്കെണ്ടാതാണ്.
ഈ വിഷയത്തിൽ അനീഷും അനുമോളും ഒക്കെ ചെയ്യേണ്ടതും അത് തന്നെയാണ്.
എന്തായാലും അനീഷ് കാര്യങ്ങൾ കൃത്യസമയത്ത് തന്നെ കാര്യങ്ങൾ വ്യക്തമായി തുറന്ന് പറഞ്ഞു.
ആരെങ്കിലും പ്രശസ്തരായാൽ പിന്നെ, അവരുടെ പേരും പറഞ്ഞ് ബിസിനസ്സ് നടത്തി കാശുണ്ടാക്കാനും കുറെ പേര് ഉണ്ടാകും. അങ്ങനെയുള്ള വ്യാജ മാർക്കറ്റിങ് തട്ടിപ്പുകാരെ തിരിച്ചറിയുകയും, നിയമം അനുശാസിക്കുന്ന ശിക്ഷ അവർക്ക് കൊടുക്കുകയും വേണം.













