പോപ്പ് ഗായിക ഷക്കീറയ്ക്കെതിരേ നികുതി വെട്ടിപ്പ് കുറ്റം ചുമത്തി സ്പെയിന്
പ്രശസ്ത പോപ്പ് ഗായിക ഷക്കീറയ്ക്കെതിരേ നികുതി വെട്ടിപ്പ് കുറ്റം ചുമത്തി സ്പെയിന്. 58.25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന്കണ്ടെത്തിയതായാണ് വിവരം
2018-ലെ ആകെ വരുമാനത്തില്‍ 6.7 മില്യണ്‍ യൂറോ രൂപയാണ് താരം നികുതിയായി അടക്കേണ്ടിയിരുന്നത് എന്നാണ് വിവരം.നികുതി വെട്ടിപ്പിനു ഒരു വിദേശ കമ്പനിയുടെ സഹായം സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട് .
രണ്ടാം തവണയാണ് കൊളംബിയന്‍ താരം ഷക്കീറയ്ക്കെതിരെ നികുതി വെട്ടിപ്പ് കുറ്റം ചുമത്തുന്നത്. ഷക്കീറ 2012-14 കാലയളവില്‍ നികുതി അടയ്ക്കുന്നതില്‍ പരാജയപ്പെട്ട കേസില്‍ ഈ വര്‍ഷം നവംബറില്‍ സ്പെയിനില്‍ വിചാരണ നേരിടാനിരിക്കുകയാണ്.
2012-14 കാലയളവിന്റെ പകുതിയിലേറെയും ഷക്കീറ സ്പെയിനില്‍ ചെലവഴിച്ചുവെന്നും ഔദ്യോഗിക വസതി ബഹാമാസിലാണെങ്കിലും രാജ്യത്ത് നികുതി അടയ്ക്കേണ്ടതായിരുന്നുവെന്നും ബാഴ്സലോണയിലെ പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. . ഈ നവംബറില്‍ ബാഴ്സലോണയില്‍ ആറ് വ്യത്യസ്ത നികുതി കുറ്റകൃത്യങ്ങളുടെ പേരില്‍ ഷക്കീറ വിചാരണ നേരിടുക.അതേസമയം ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചു താരം രംഗത്തെത്തി