പ്രേക്ഷകരാണ് സിനിമയുടെ വിജയ-പരാജയങ്ങൾ തീരുമാനിക്കുന്നത് ..; നെഗറ്റീവ് റിവ്യൂസിനെ കാറ്റിൽ പറത്തി ‘ടർബോ’ 50 കോടി ക്ളബ്ബിൽ
റിലീസ് ചെയ്തു നാല് ദിവസത്തിനകം തന്നെ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’ ലോകമെമ്പാടും നിന്നും 52 കോടി യോളം രൂപ കളക്ഷൻ നേടി വിജയകരമായി പ്രദർശനം തുടരുകയാണ് .ഇതിനു പിന്നാലെ ഇപ്പോൾ ചിത്രത്തിന്റെ സക്സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. സിനിമയിലെ ചില കോമഡി രംഗങ്ങള്‍ ഒരുമിച്ച് ചേര്‍ത്തു കൊണ്ടാണ് സക്സസ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. നിരവധി മാസ് ആക്ഷന്‍ സീനുകൾ ഉൾപ്പെട്ട ടർബോ മികച്ച കോമഡി രംഗങ്ങളും കൂടി ചേർന്നതാണ്. ഇത് ഫാമിലി ഓഡിയന്‍സിനെ തീയേറ്ററിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു .
മെയ് 23ന് ആയിരുന്നു ‘ടര്‍ബോ റിലീസ് ചെയ്തത് .റിലീസ് ദിനം തന്നെ 2024 ൽ ഏറ്റവും കൂടുതൽ ആദ്യ ദിന ‘കലക്ക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് ടർബോ സ്വന്തമാക്കിയിരുന്നു . കൂടാതെ മമ്മൂട്ടി ചിത്രങ്ങൾ മാത്രം എടുത്താലും ഏറ്റവും വേഗമേറിയ കളക്ഷൻ ഇപ്പോൾ ടർബോയുടെ പേരിലാണ് . 7 കോടിയോളം ആണ് ആദ്യ ദിനം ടർബോ നേടിയത് എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.. ആദ്യ ദിനം 224 എക്സ്ട്രാ ഷോകളും രണ്ടാം ദിനം 156 എക്സ്ട്രാ ഷോകളും മൂന്നാം ദിനം 160 ലേറെ എക്സ്ട്രാ ഷോകളും നാലാം ദിനത്തില്‍ 140ലധികം എക്സ്ട്രാ ഷോകളാണ് ചാര്‍ട്ട് ചെയ്തിരുന്നത്. കേരളത്തില്‍ ടര്‍ബോയ്ക്കായി ചാര്‍ട്ട് ചെയ്തിരുന്നത്. ആദ്യ ഷോ കഴിഞ്ഞയുടന്‍ പ്രേക്ഷകര്‍ സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു .
ആദ്യ ദിനം തന്നെ അശ്വന്ത് കോക് , ഉണ്ണി വ്ലോഗ്സ് തുടങ്ങിയ റെവ്യൂവേഴ്സ് ചിത്രത്തിന് നെഗറ്റീവ് റിവ്യൂ ആയിരുന്നു നൽകിയത് . എന്നാൽ അത്തരം നെഗറ്റീവ് റിവ്യൂസ് ചിത്രത്തിനെ ഒരു തരത്തിലും ബാധിച്ചില്ല എന്നാണ് ടർബോയുടെ ഈ 50 കോടി നേട്ടം വ്യക്തമാക്കുന്നത്. മുൻപ് മമ്മൂട്ടി അമൽ നീരദ് ചിത്രം ഭീഷ്മ പർവവും ഇത്തരത്തിൽ നെഗറ്റീവ് പറഞ്ഞതിന് ശേഷം വലിയ വിജയം കൈവരിച്ച മറ്റൊരു മമ്മൂട്ടി ചിത്രം ആയിരുന്നു . റിലീസിനു ശേഷം അശ്വന്ത് കൊക്ക് യൂറ്റിയൂബിൽ അപ്ലോഡ് ചെയ്ത റിവ്യൂ മമ്മൂട്ടി കമ്പനി കോപ്പി റൈറ്റ് ക്ലെയിം ചെയ്തു പിൻവലിച്ചിരുന്നു . ശേഷം മമ്മൂട്ടിക്കെതിരെയും , മമ്മൂട്ടിക്കമ്പനി ക്കെതിരെ വിമർശനം ഉയർത്തി കൊണ്ട് അശ്വന്ത് കോക്ക് രംഗത്തു വരികയും ചെയ്തിരുന്നു . എന്നാൽ ഇത്തരം വിവാദങ്ങൾ ഒന്നും തന്നെ സിനിമയെ മോശമായ രീതിയിൽ ബാധിചില്ലെന്ന് മാത്രമല്ല , സിനിമ വൻ വിജയത്തിലേക്ക് കുത്തിക്കുകയും കൂടിയാണ് . അതെ സമയം തന്നെ റെവ്യൂവേഴ്സ് സിനിമ നശിപ്പിക്കുന്നു എന്ന പ്രചാരണവും ടര്‍ബോയിലൂടെ അവസാനം കണ്ടെത്തുകയാണ് . മാത്രമല്ല റിവ്യൂസ് കണ്ടതിനു ശേഷം സിനിമ കാണാൻ തീരുമാനിക്കുന്ന പ്രേക്ഷകരുടെ പ്രവണതയ്ക്കും തടയിടാൻ മാമൂട്ടി-വൈശാഖ് -മിഥുൻ മാന്വൽ ടീമിന് ടര്‍ബോയിലൂടെ സാധിച്ചു .
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന് മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ഇടുക്കിക്കാരൻ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന് സുനിലുമാണ് ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഫീനിസ് പ്രഭു ആണ് ആക്ഷൻ കൊറിയോഗ്രാഫർ ,. സംഗീതം ക്രിസ്റ്റോ സേവ്യർ .’പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടര്‍ബോ