‘ദി ബേൺഡ് ഓഫറിങ്’:കേരളത്തിൽ നിന്നൊരു ഇന്റർനാഷണൽ കഥപറച്ചിൽ. ഒരു വെട്ടം കാണണമെങ്കിൽ ഇത് രണ്ടു വട്ടം കാണണം.
ഷോർട്ട് ഫിലിമുകളുടെ ലോകത്തും വിസ്മയങ്ങൾ തീർക്കുന്ന യൂണിവേഴ്സൽ കഥകൾക്കും കഥാപാത്രങ്ങൾക്കും ജന്മം നൽകാം എന്ന് തെളിച്ചിയിരിക്കുകയാണ് ദി ബേൺഡ് ഓഫറിങ് എന്ന ഷോർട് ഫിലിം. ദി ബേൺഡ് ഓഫറിങിന്റെ പ്രീക്വിൽ ആയി നേരത്തെ റിലീസ് ചെയ്തിരുന്ന ലോക്ക്ഡ് ഇൻ ജോർജ് എന്ന ഹ്രസ്വചിത്രവും വലിയ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
സിനിമകളിലും സീരീസുകളിലും മാത്രം കണ്ടുവരുന്നത് പോലെ കഥാപാത്രങ്ങളെ പരസ്പരം സന്ദർഭോചിതമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ രണ്ട് ഹ്രസ്വചിത്രങ്ങളും പുറത്തിറക്കിയിരിക്കുന്നത്. ബ്ലെസ്സൺ തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ കൂടിയായ ബ്ലെസ്സൺ തന്നെയാണ് ചിത്രത്തിന്റെ സംഗീതവിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്.
ഇതിന് മുൻപ് ബ്ലെസ്സൺ തന്നെ സംവിധാനം ചെയ്ത സ്പൈവെയർ എന്ന ഷോർട് ഫിലിം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച ഷോർട് ഫിലിമിനുള്ള ടോറന്റോ ഫിലിം ഫെസ്റ്റിവൽ അവാർഡ് സ്വന്തമാക്കാൻ സ്പൈവെയറിന് കഴിഞ്ഞിരുന്നു.
മൂന്നോളം സിനിമകളിൽ മ്യൂസിക് ഡയറക്ടർ ആയും പത്തോളം സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുള്ള ബ്ലെസ്സൺ തോമസ് തന്റെ കലാസൃഷ്ടികളിൽ പ്രകൃതിക്കും, മാനുഷിക വികാരങ്ങൾക്കും വലിയ വില കൽപ്പിക്കാറുണ്ട്. ഇതിനോടകം തന്നെ ശ്രദ്ധേയമായ ഷോർട് ഫിലിമിന് പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജോബിന് പ്രകാശാണ് ഡയറക്ടറ് ഓഫ് ഫോട്ടോഗ്രഫി, ജസ്റ്റിന് ജോണ്‍ അസോസിയേറ്റായി പ്രവർത്തിച്ച ഷോർട്ട് ഫിലിമിന്റെ എഡിറ്റ് നിർവ്വഹിച്ചിരിക്കുന്നത് ബെന്‍ കാച്ചപ്പള്ളിയാണ്.സഘടനം അരുൺ ധിനേശ് നിർമ്മാണം ഗോഡ്സൺ തോമസ്