അമ്മയില്‍ നിന്നും ഇടവേളയെടുക്കാൻ ഇടവേള ബാബു, മോഹൻലാലും ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന
താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് ഒടുവില്‍ ഇടവേള എടുക്കാനൊരുങ്ങി ഇടവേള ബാബു. വർഷങ്ങളായി സംഘടനയുടെ വിവിധ ഔദ്യോഗിക പദവികളില്‍ സംഘടനയെ നയിച്ച വ്യക്തിയാണ് ഇപ്പോള്‍ ഇടവേള എടുക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. പൊതുയോഗത്തിലായിരിക്കും പ്രഖ്യാപനം എന്നാണ് സൂചന.
മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗമാണ് വരാനിരിക്കുന്നത്. സംഘടനയുടെ ചുമതലയിലേക്ക് പുതിയ ആളുകള്‍ കടന്നു വരേണ്ടതായിട്ടുണ്ട് എന്നും അതിനാലാണ് താന്‍ സ്ഥാനം ഒഴിയുന്നതെന്നും തീരുമാനവുമായി ബന്ധപ്പെട്ട് ഇടവേള ബാബു പ്രതികരിച്ചു. കഴിഞ്ഞതവണയും ഇടവേള ബാബു സ്ഥാനമൊഴിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു എന്നും റിപ്പോർട്ടുകള്‍ ഉണ്ട്. സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലും ഈ പൊതുയോഗത്തില്‍ തന്റെ ചുമതല ഒഴിയുമെന്നും സൂചനയുണ്ട്.