വർഷങ്ങൾക്ക് ശേഷം മോഹൻലാൽ – ശ്രീനിവാസൻ കഥയോ?
വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി , സംവിധാനം നിർവഹിക്കുന്ന വർഷങ്ങൾക്കു ശേഷം ഏപ്രിൽ 11 നു റിലീസിന് തയ്യാറെടുക്കുകയാണ് . പ്രണവ് മോഹൻലാലും, ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിവിൻ പോളി ഉൾപ്പെടെ നിരവധി പ്രശസ്ത താരങ്ങൾ വേഷമിടുന്നുണ്ട് . ബേസിൽ ജോസഫ് , അജു വർഗീസ് , കല്യാണി പ്രിയദർശൻ , ഷാൻ റഹ്മാൻ , നീരജ് മാധവ് , തുടങ്ങിയ വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത് .
പ്രശസ്ത ഗായികയും , സംഗീതജ്ഞയും ആയ ബോബെ ജയശ്രീ യുടെ മകൻ അമൃത് രാംനാഥ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് .
“വർഷങ്ങൾക്ക് ശേഷം” എന്ന സിനിമ ഷൂട്ടിംഗ് തുടങ്ങുമ്പോൾ മുതൽ തന്നെ ഈ സിനിമ മോഹൻലാൽ – ശ്രീനിവാസൻ എന്നിവരുടെ ജീവിത കഥയാണോ എന്ന സംശയവും , ചോദ്യവും ആണ് സോഷ്യൽ മീഡിയായിൽ ഉയർന്നു വന്നത് .സിനിമ അന്നൗൻസ് ചെയ്തപ്പോൾ ഹൃദയത്തിനു ശേഷം വീണ്ടും വിനീത് – പ്രണവ് കോംബോ ഒന്നിക്കുന്നു എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത് .എന്നാൽ പിന്നീട് സിനിമയുടെ കാസ്റ്റിംഗ് വന്നപ്പോൾ ‘മോഹൻലാൽ – ശ്രീനിവാസൻ’ സംശയം കുറച്ചു കൂടി ശക്തമായി. അതിനു കാരണം പ്രവണവിനൊപ്പം ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥപാത്രമായി എത്തുന്നു എന്നുള്ളത് കൊണ്ടായിരുന്നു . ശ്രീനിവാസന്റെ മകനും മോഹൻലാലിൻറെ മകനും. എന്നാൽ അതിവിദഗ്ധമായി ശ്രീനിവാസന്റെയും മോഹൻലാലിന്റെയും ജീവിതവുമായി ഈ ചിത്രത്തിന് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് വിനീത് ശ്രീനിവാസൻ ഓപ്പൺ ആയി തന്നെ പറയുകയുണ്ടായി.എന്നാൽ സിനിമയുടെ ടീസർ റിലീസ് ആയപ്പോൾ ഈ സംശയം ശക്തമാക്കുന്ന രീതിയിൽ ആണു ടീസർ തയ്യാറാക്കിയിരിക്കുന്നത് .
ടീസർ ആരംഭിക്കുന്നത് ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രം ഏതോ ഒരു കോളേജിൽ നിന്ന് ചാടി പോകുന്നിടത്തു നിന്നാണ് . സംഭാഷണശൈലിയിൽ നിന്നും മനസിലാക്കാൻ സാധിക്കും സ്ഥലം കണ്ണൂർ ആണെന്ന് . നമുക്കറിയാം ശ്രീനിവാസൻ യഥാർത്ഥത്തിൽ ഒരു കണ്ണൂർകാരൻ ആണ്.
പിന്നീട ടീസർ എത്തുന്നത് പ്രണവിലേക്കാണ് . പ്രണവ് മദ്യപിച്ചു കൊണ്ട് മോഹൻലാലിൻറെ mannerism പിടിച്ചു “എനിക്ക് സ്കോച്ച് അടിക്കണം, rum അടിക്കണം..” എന്ന ഡയലോഗ് പറയുന്നത് കാണാം. എവിടെയോ മോഹൻലാലിനെ അനുകരിച്ചു ചെയ്തത് പോലെയാണ് ആ രംഗം കണ്ട ഏത് പ്രേക്ഷകനും തോന്നുന്നത്. മോഹൻലാൽ അത്യാവശ്യം ആൽക്കഹോൾ താല്പര്യമുള്ള, ആളാണെന്ന് industry ൽ കേട്ടുകേൾവി ഉള്ളതാണ്. മോഹൻലാലും അഭിമുഖങ്ങളിൽ അത് തുറന്നു പറഞ്ഞിട്ടുണ്ട് . ഒപ്പം തന്നെ മോഹൻലാൽ ഒത്തിരി പേരുള്ള സൗഹൃദങ്ങൾ ഇഷ്ടപെടുന്ന ആളും കൂടിയാണ് . ടീസറിൽ ആ നിറയെയുള്ള സൗഹൃദങ്ങൾ കാണാം. ഒപ്പം പിന്നീട ഇറങ്ങിയ ട്രെയിലറിൽ ധ്യാൻ പ്രണവിനോട് പറയുന്നുണ്ട് “ നിങ്ങൾ ഇവിടെ പോയാലും , നിങളുടെ ചുറ്റും ആൾക്കാർ ഉണ്ടാകും എന്ന് “. മോഹൻലാൽ ഒരു കടുത്ത MGR ആരാധകൻ ആയിരുന്നു എന്ന് മോഹൻലാൽ തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്.ടീസറിൽ ഇവർ ചെന്നൈയിൽ വന്നിറങ്ങുമ്പോൾ കാണിക്കുന്നത് തന്നെ MGR ന്റെ ഒരു cutout ഉം അതിന്റെ ആഘോഷങ്ങളും ആണ്. അത് കണ്ട് പ്രണവ് ആരാധനയോടെ നോക്കുന്നതും നമുക്ക് കാണാം.മോഹൻലാൽ ഒരു കടുത്ത MGR ആരാധകൻ ആയിരുന്നു എന്ന് മോഹൻലാൽ തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്.
. മറ്റൊന്ന് ഇതിലും മണ്ടനായ ഒരു producer നെ നിനക്ക് കിട്ടില്ല എന്ന് ട്രൈലെറിൽ ധ്യാൻ പ്രണവിനോട് പറയുന്നുണ്ട്. അത് അജു വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പറ്റി ആകും.അജു അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പ്രൊഡ്യൂസർ ആണെന്ന് ടീസറിൽ നിന്ന് വ്യക്തമാണ് .. മണ്ടൻ ആണെന്നൊക്കെ പ്രണവ് അഥവാ (മോഹൻലാൽ) അത്ര സ്വാതന്ത്ര്യത്തോടെ പറയണമെങ്കിൽ അത് ഒരുപക്ഷെ ജി സുരേഷ് കുമാറിനെ ആയിരിക്കണം.ശ്രീനിവാസൻ ആദ്യമായി തിരക്കഥ എഴുതിയ ഓടരുതമ്മാവാ ആളറിയാം നിർമിച്ചത് ജി സുരേഷ്കുമാർ ആണ്. കൂടാതെ വർത്തമാന കാലത്തിൽ അവസാനം എടുത്ത പടങ്ങൾ പൊട്ടിയ നിർമാതാവ് ആണെന്നും പറയുന്നു. സുരേഷ് കുമാറിന്റെതായി നിർമിച്ചു പുറത്തുവന്ന അവസാന ചിത്രങ്ങൾ ചട്ടക്കാരി, മാച്ച് ബോക്സ്, വാശി. എല്ലാം പരാജയം
“സൂപ്പർസ്റ്റാർ ആണ പിറക് എന്നെ മറക്കണ്ട.. My name is സ്വാമിനാഥൻ ” എന്ന് പറയുന്ന y g മാഹേന്ദ്രയുടെ കഥാപാത്രവും ടീസറിലെ ഒരു എക്സ് ഫാക്ടർ ആണ് . അത് ആ കാലഘട്ടത്തെ മോഹൻലാൽ – ശ്രീനിവാസൻ,മണിയൻ പിള്ള രാജു , അടക്കം ഉള്ള സിനിമാക്കാരുടെ ലൈഫിൽ പ്രധാന പങ്ക് വഹിച്ച ഒരു വ്യക്തി ആണ്. മിസ്റ്റർ സ്വാമി.
കോടംബക്കത്ത് ആ കാലത്ത് വരുന്ന എല്ലാ സിനിമ മോഹികൾക്കും അഭയം ‘സ്വാമീസ് ലോഡ്ജ്’ ആയിരുന്നു . മോഹൻലാലും ശ്രീനിവാസനും ഒക്കെ താമസിച്ചിരുന്ന സ്വാമീസ് ലോഡ്ജ്. ആ സ്വാമീസ് ലോഡ്ജന്റെ ഉടമ ആണ് സ്വാമിനാഥൻ. ഈ ലോഡ്ജിന്റെ ഓർമ്മകൾ പല സിനിമാക്കാരും അയവിറക്കുന്നത് പല അഭിമുഖങ്ങളിലും നമ്മൾ കണ്ടിട്ടുമുണ്ട്.
എല്ലാം ഊഹങ്ങൾ മാത്രമാണ് . പക്ഷെ ഇത്തരത്തിൽ ഒരു കഥ തന്നെയാണെങ്കിൽ , കോടമ്പാക്കത്തെ പൈപ് വെള്ളം കുടിച് വിശപ്പകറ്റിയ ശ്രീനിവാസനെ പോലുള്ളവരുടെ കഥ ആണ് വര്ഷങ്ങള്ക്കു ശേഷം പറയുന്നതെങ്കിൽ . കേട്ട് കേൾവി മാത്രം ഉള്ള സിനിമാക്കാരുടെ ആ കാലത്തിലെ കഷ്ടതകൾ ആണ് വര്ഷങ്ങള്ക്കു ശേഷം പറയുന്നതെങ്കിൽ , അതൊരു വല്ലാത്ത അനുഭവം തന്നെയായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് .