രൺവീർ സിങിനു പിന്നാലെ വിജയ് ദേവരകൊണ്ടയും
ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം രൺവീർ സിങിന്റെ നഗ്ന ഫോട്ടോഷൂട്ട്. തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ട പറയുന്നത് നഗ്ന ഫോട്ടോഷൂട്ടിൽ തെറ്റൊന്നുമില്ലെന്നാണ്. ഫോട്ടോഷൂട്ട് നല്ല രീതിയിൽ പകർത്തുമെങ്കിൽ താനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അവതാരകൻ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ 7ന്റെ പുതിയ എപ്പിസോഡിലാണ് നടന്റെ പ്രതികരണം.
‘യാതൊരു തെറ്റും അതിലില്ല. എല്ലാം ശരിയാണ് എന്ന് തോന്നിയാൽ ഏത് മാസികയ്ക്ക് വേണ്ടിയും നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്’, വിജയ് ദേവരകൊണ്ട പറഞ്ഞു. രൺവീർ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. തുടർന്ന് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. പലരും താരത്തെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു. പരാതി ലഭിച്ചതോടെ സ്ത്രീകളുടെ വികാരത്തെ ചിത്രങ്ങൾ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രൺവീറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രൺവീറിനെതിരെ മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് എൻജിഒ ഭാരവാഹിയും, ഒരു വനിതാ അഭിഭാഷകയുമാണ്. നടന്റെ ഫോട്ടോകൾ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്നാണ് എൻജിഒ ഭാരവാഹി പരാതിയിൽ ആരോപിച്ചത്.
Content Highlights – Vijay Devarakonda is also on the scene supporting Ranveer Singh