ഓഹരി വിപണി കൂപ്പുകുത്തി; സെന്‍സെക്സ് 1000 പോയിന്റ് ഇടിഞ്ഞു, രൂപയ്ക്കും നഷ്ടം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്. തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് ആയിരത്തോളം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 22,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധികമായി പത്തുശതമാനം താരിഫ് കൂടി ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. ഇതിന് പുറമേ വരാനിരിക്കുന്ന ഡിസംബര്‍ പാദത്തിലെ ജിഡിപി ഡേറ്റയും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. ഇന്ന് ഓഹരി വിപണി ഒരു ശതമാനമാണ് ഇടിഞ്ഞത്. ചെറുകിട, ഇടത്തരം കമ്പനികള്‍ രണ്ടു ശതമാനമാണ് കൂപ്പുകുത്തിയത്.