വീണ്ടും 53,000 തൊടാൻ സ്വര്ണവില; ഇന്നും വര്ധന
കൊച്ചി: സംസ്ഥാനത്ത് കിതപ്പിനൊടുവില് കുതിച്ച് സ്വർണവില. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 52,920 രൂപയിലും ഗ്രാമിന് 6,615 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,500 രൂപയാണ്.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്ന്ന് സ്വര്ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്.
ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണവില പിന്നീട് മാറ്റമില്ലാതെ തുടർന്നിരുന്നു. 1,520 രൂപയാണ് ശനിയാഴ്ച പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ സ്വർണവില ഉയരുകയായിരുന്നു. ചൊവ്വാഴ്ച 120 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് വർധിച്ചത്.
അതേസമയം, വെള്ളിയുടെ വിലയില് മാറ്റമില്ല. ഇന്നലെ ഒരു രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 95 രൂപയാണ്.