തിരുവനന്തപുരത്ത് 10 വയസുകാരന് കോളറ സ്ഥിരീകരിച്ചു; 10പേര്‍ക്ക് രോഗലക്ഷണം
തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരനായ അനു എന്ന യുവാവ് മരിച്ചിരുന്നു. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിചിട്ടില്ല. അനുവിന്റെ സ്രവ സാമ്ബിള്‍ ഉള്‍പ്പെടെ പരിശോധിക്കാൻ കഴിഞ്ഞില്ല.
പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താൻ വേണ്ടി പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. കാരുണ്യ ഹോസ്റ്റലിലെ പത്തു പേര് രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നു.
ഇവരുടെ സാമ്ബിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആറു മാസത്തിനിടെ സംസ്ഥാനത്ത് ഒമ്ബത് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2017ലാണ് സംസ്ഥാനത്ത് അവസാന കോളറ മരണം സ്ഥിരീകരിച്ചത്.