സംസ്ഥാനത്തെ വിദ്യാര്ഥിനികള്ക്ക് സെര്വിക്കല് കാൻസര് വാക്സിനേഷൻ നല്കാൻ തീരുമാനം
Posted On February 9, 2024
0
512 Views

സംസ്ഥാനത്ത് സെർവികല് ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥിനികള്ക്ക് സെർവിക്കല് കാൻസർ വാക്സിനേഷൻ നല്കാൻ തീരുമാനം.
ആദ്യഘട്ടമായി ആലപ്പുഴയിലും വയനാട്ടിലും ഉടന് നടപ്പാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്ജ് നേരത്തെ പറഞ്ഞിരുന്നു. ഹ്യൂമണ് പാപ്പിലോമ വൈറസ് വാക്സിനാണ് നല്കുന്നത്. ആരോഗ്യ,വിദ്യാഭ്യാസ,തദ്ദേശ വകുപ്പുകള് സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്സിന്റെ മുഴുവൻ ചെലവും സർക്കാർ വഹിക്കും.