ലൈംഗികബന്ധത്തിന് ശേഷം ഉടൻ കുളിക്കരുത്; പിന്നിലെ കാരണങ്ങള് അറിയാം

ലൈംഗികബന്ധത്തിനു ശേഷം കുളിക്കുന്നവരാണ് മിക്ക പങ്കാളികളും. പക്ഷേ സെക്സിനുശേഷം ഉടനെയുള്ള കുളി നല്ലതല്ലെന്നാണ് പഠനങ്ങള് പറയുന്നത്.
സെക്സിനു ശേഷം ഒരിക്കലും സോപ്പോ ബാത്ത് ജല്ലുകളോ ഉപയോഗിച്ച് കുളിക്കരുത്. സെക്സിനു ശേഷം പുരുഷന്റേയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലായിരിക്കും. കെമിക്കല്സ് അടങ്ങിയിട്ടുള്ള സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് അസ്വസ്ഥത നേരിടാന് സാധ്യതയുണ്ട്.
ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയുടെ യോനീമുഖം അല്പം വികസിച്ചായിരിക്കും ഇരിക്കുന്നത്. ഈ സമയത്തെ ചൂടു വെള്ളത്തിലെ കുളി ചിലപ്പോള് ഇവിടുത്തെ ചര്മ്മത്തിന് അണുബാധ ഉണ്ടാക്കാന് കാരണമാകും. ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗങ്ങള് വൃത്തിയാക്കാന് ഏറ്റവും നല്ലത് പേപ്പര് റോള് അല്ലെങ്കില് ടവല് ആണ്. ലൈംഗികാവയവങ്ങള് സാധാരണനിലയിലേക്ക് വരുന്നതു വരെ ഇങ്ങനെ ചെയ്യുന്നത് തന്നെയാണ് ഉചിതമെന്ന് വിദഗ്ധര് പറയുന്നു.
എന്നാല്, ഒരിക്കലും നനഞ്ഞ ടിഷ്യൂകള് ഉപയോഗിക്കരുത്. ഇതിലെ സുഗന്ധത്തിനു ചേര്ക്കുന്ന കെമിക്കലുകള് ചിലപ്പോള് ഗുണത്തെക്കാള് ദോഷമാകും ചെയ്യുക. ലൈംഗികബന്ധത്തിനു ശേഷം ഏറ്റവും നല്ല പ്രവര്ത്തി ഉടനെ മൂത്രമൊഴിക്കുക എന്നതാണ്. മറ്റു അണുബാധകളില് നിന്നു ശരീരത്തെ സംരക്ഷിക്കാനുള്ള ഉചിതമായ നടപടിയും ഇത്.