ഡ്രൈ ഫ്രൂട്സ് ആരും ചില്ലറക്കാരല്ല:പ്രമേഹത്തെ നിയന്ത്രിക്കാൻ മിടുക്കന്മാർ തന്നെ
ഡ്രൈ ഫ്രൂട്സ് കഴിക്കുന്നത് കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ഒട്ടേറെ പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നത്. രക്തത്തിലെ പഞ്ചസാര എന്നറിയപ്പെടുന്ന ഗ്ലൂക്കോസിന്റെ അളവ് വളരെ ഉയര്‍ന്നിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. ഗ്ലൂക്കോസ് എന്നത് ശരീരത്തിന്റെ പ്രാഥമിക ഊര്‍ജ്ജ സ്രോതസ്സാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ഇത് ലഭിക്കുന്നത്. പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഹോര്‍മോണായ ഇന്‍സുലിനാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെഅഭിപ്രായത്തില്, പ്രമേഹരോഗിയുടെ പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നില്ല. പ്രമേഹം വേണ്ടപോലെ കൈകാര്യം ചെയ്തില്ലെങ്കില്‍, അത് രക്തക്കുഴലുകള്‍ക്കും ഞരമ്പുകള്‍ക്കും ഗുരുതരമായി ദോഷം ചെയ്യും. എന്നാൽ ഒരു കൃത്യമായ, നല്ല ഭക്ഷണക്രമം കൊണ്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും.
പ്രമേഹത്തിന് ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. ഡ്രൈ ഫ്രൂട്ട്സില്‍ പോഷകഗുണമുള്ളതിനാല്‍ അത് ആരോഗ്യത്തിനും ഗുണം ചെയ്യും. അവയില്‍ നാരുകള്‍ കൂടുതലാണ്. ഇത് ശാരീരിക വ്യവസ്ഥയിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. ഡ്രൈ ഫ്രൂട്ട്സില്‍ ഗുണം ചെയ്യുന്ന കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കാനുംടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്.
ഡ്രൈ ഫ്രൂട്ട്സ് തിരഞ്ഞെടുക്കുമ്പോള്‍, ബദാം, വാല്‍നട്ട്, പിസ്ത തുടങ്ങിയ പഞ്ചസാരയുടെ അളവ് കുറഞ്ഞവ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ഇവയും മിതമായ അളവില്‍ കഴിക്കണം.
യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം, പ്രമേഹത്തിനുള്ള ഏറ്റവും മികച്ച ഡ്രൈ ഫ്രൂട്ടുകളില്‍ ഒന്നാണ് ബദാം. അവയുടെ കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും. ഉയര്‍ന്ന ഫൈബറും ചേര്‍ന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതമായി നിലനിർത്തുന്നതിന് സഹായിക്കും. കൂടാതെ, ആരോഗ്യകരമായ ഇന്‍സുലിന്‍ സംവേദന ക്ഷമതയ്ക്ക് ആവശ്യമായ മഗ്നീഷ്യം ബദാമില്‍ ഉയര്‍ന്ന തോതിലുണ്ട്. കോശങ്ങളില്‍ ഗ്ലൂക്കോസ് ആഗിരണം വര്‍ദ്ധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ ഉചിതമായ നിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിനും മഗ്നീഷ്യം അത്യാവശ്യമാണ്.
ഡയബറ്റിസ് മെറ്റബോളിക് റിസര്‍ച്ച് റിവ്യൂ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കണ്ടെത്തിയതുപോലെ, പ്രമേഹമുള്ളവര്‍ക്ക് വാല്‍നട്ട് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഈ നട്സില്‍ ഹൃദയാരോഗ്യമുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, അവയുടെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക രക്തത്തില്‍ ഗ്ലൂക്കോസിന്റെ സ്ഥിരമായ കൃത്യത നിലനിര്‍ത്തുന്നു.
രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ദ്ധന ഇതിലൂടെ ഒഴിവാകുന്നു. ഒരേസമയം രുചികരവും പോഷകപ്രദവുമായ ലഘുഭക്ഷണം അന്വേഷിക്കുന്ന പ്രമേഹരോഗികള്‍ക്ക് വാല്‍നട്ട് മികച്ച ഓപ്ഷൻ ആയിരിക്കും. വാല്‍നട്ട് ആഹാരത്തിൽ ഉള്‍പ്പെടുത്തുന്നതിലൂടെ, പൊതുവായ ആരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹത്തെ ശരിയായി നിയന്ത്രിക്കാനും കഴിയും.
ഇതേപോലെ പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യുന്ന ശ്രദ്ധേയമായ പോഷകാഹാര ഗുണങ്ങള്‍ പിസ്തയ്ക്കുമുണ്ട്. പ്രമേഹത്തിനുള്ള രുചികരമായ ഈ ഡ്രൈ ഫ്രൂട്ട്സില്‍ പ്രോട്ടീനും ഫൈബറും ഉയര്‍ന്നതാണ്. ഇതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന രണ്ട് സുപ്രധാന ഘടകങ്ങള്‍.