ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; തിരുവല്ല താലൂക്ക് ആശുപത്രി നടത്തിപ്പില്‍ വീഴ്ച്ച; സൂപ്രണ്ടിനെ സ്ഥലം മാറ്റി
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ പരിശോധന. ആശുപത്രി നടത്തിപ്പില്‍ വീഴ്ച്ചകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടായ അജയ മോഹനെ സ്ഥലം മാറ്റി.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മന്ത്രി ആശുപത്രി സന്ദര്‍ശിച്ചത്. മന്ത്രി ആശുപത്രിയിലെത്തിയപ്പോള്‍ ഒപി പരിശോധനയ്ക്കായി രണ്ട് ഡോക്ടര്‍മാരാണ് ഉണ്ടായത്. രജിസ്റ്ററില്‍ ഒപ്പുവച്ച ഡോക്ടര്‍മാര്‍ ആശുപത്രിയിലില്ലെന്നും കണ്ടെത്തി. കൂടാതെ ആവശ്യത്തിനുള്ള മരുന്നുകള്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല.
കാര്യങ്ങള്‍ കണ്ടു മനസിലാക്കിയതിന് ശേഷം ആശുപത്രി സൂപ്രണ്ടിനോട് ക്ഷുഭിതയായ മന്ത്രി സൂപ്രണ്ടിനെ അടിയന്തരമായി ചെങ്ങന്നൂരിലേക്ക് സ്ഥലെ മാറ്റുകയായിരുന്നു.
Content Highlights – Failure in management of Thiruvalla Taluk Hospital, The superintendent was transferred