ക്ഷീണം ;കാരണങ്ങൾ പരിഹാരങ്ങൾ
എന്തെങ്കിലും പ്രവർത്തികൾ ഒക്കെ ചെയ്യാൻ സാധിക്കാതെ വരുന്ന അവസ്ഥ ആണ് ക്ഷീണം എന്ന പറയുന്നത്.ക്ഷീണം ഉണ്ടാകാൻ വൈവിധ്യങ്ങളായിട്ടുള്ള കാരണങ്ങൾ ഉണ്ട് .ചില ദൈനംദിന ശീലങ്ങൾ തന്നെ ക്ഷീണത്തിനു കാരണമാകാറുണ്ട് .അല്ലാതെ ചില രോഗാവസ്ഥകൾ കൊണ്ടും ഇത്തരത്തിൽ ക്ഷീണം അനുഭവപ്പെടാം .
ക്ഷീണം മൂലം ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പോലും ചില സമയങ്ങളിൽ നമുക്ക് പറ്റാതിരിക്കാറുണ്ട് . ക്ഷീണവും ജീവിതശൈലി ഘടകങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണുന്ന ആദ്യം നോക്കാം
പ്രഭാത ഭക്ഷണം അഥവാ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് അമിത ക്ഷീണത്തിനു കാരണമാകും.ഒരു ദിവസത്തെ മികച്ച ആഹാരവും ഒഴിവാക്കാൻ പാടില്ലാത്ത ഒന്നുമാണ് പ്രഭാത ഭക്ഷണം. ഒരു ദിവസം മുഴുവൻ ഉൻമേഷവും ഊർജ്ജവും നിലനിർത്തുന്നതിന് പ്രഭാത ഭക്ഷണം കൂടിയേ തീരൂ. നമുക്കാവശ്യമുളള ഊർജത്തിന്റെ 40 ശതമാനവും പ്രഭാതഭക്ഷണത്തിൽ നിന്നുമാണ് ലഭിക്കുന്നത് .ഉറങ്ങി എഴുന്നേൽക്കുന്ന ഒരാളുടെ ശരീരം ഉപവാസത്തിന് സമാനമായ അവസ്ഥയിലായിരിക്കും. ശരീരം 8 മുതൽ 10 മണിക്കൂർ വരെ ആഹാരം സ്വീകരിക്കാതെ ഇരുന്ന് ഊർജ്ജത്തിനായി കാത്തിരിക്കുന്ന സമയത്താണ് നമ്മൾ പ്രഭാത ഭക്ഷണം കഴിക്കുന്നത്.എന്നാൽ ഇത് ഒഴിവാക്കുന്നതിന്റെ ഫലമായി ക്ഷീണം ദേഷ്യം, ഉത്കണ്ഠ വിട്ടുമാറാത്ത തലവേദനഎന്നിവയ്ക്ക് കാരണമാകുന്നു.
മധുരമുള്ള ഭക്ഷണങ്ങൾ ഊർജം നൽകും എങ്കിലും അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വെത്യാസം വരുത്തും.ഇത് മൂലവും നമുക്ക് അതിയായ ക്ഷീണം തോന്നാം .ഭക്ഷണം കഴിക്കാതിരിക്കുക, മോശം ഭക്ഷണക്രമം ഒക്കെ ക്ഷീണത്തിനു കാരണമാകാറുണ്ട് .കട്ടികൂടിയ ഭക്ഷണം ദഹിപ്പിക്കാൻ ശരീരം അതികം ഊർജം ഉപയോഗിക്കുന്നത് വഴി ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നു.
ഇനി നന്നായി നല്ല ഫുഡ് കഴിച്ചാലും വെള്ളം കുടിക്കുന്നത് കുറവായാൽ അതും ക്ഷീണത്തിനു ഹേതുവാകുന്നു.വെള്ളം കുടിക്കുന്നത് കുറയുമ്പോൾ നിർജലീകരണം ഉണ്ടാകാനും അത് വഴി ക്ഷീണം അനുഭവപ്പെടാനും കാരണം ആവും .ആവശ്യത്തിന് ശുദ്ധജലം കുടിക്കുന്നത് യുതന്നെ ഒരുവിധം രോഗാൾക്കുള്ള ഔഷധം എന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. അതിനാൽ തന്നെ ശുദ്ധജലം ശീലമാക്കിക്കോളു… ക്ഷീണമൊക്കെ പമ്പ കടക്കും.
മണിക്കൂറുകളോളം ഉള്ള ജോലി മൊത്തം ആരോഗ്യത്തെ ബാധിക്കാം അത് ഇത്തരത്തിൽ ക്ഷീണം ഉണ്ടാകാൻ കാരണമാകാം . ഇടയ്ക്കിടയ്ക്ക് സ്ട്രെച്ചിങ് പോലുള്ള വ്യായാമം ചെയ്യുന്നത് ക്ഷീണം അകറ്റാൻ നല്ലതാണു .
ടെൻഷൻ വരുമ്പോൾ , മൂഡ് ശരിയല്ലാത്ത വരുബോൾ ഒക്കെ ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങൾ ….എന്നാൽ അത് കുറച്ചോളു ,ഇടയ്ക്കിടയ്ക്കുള്ള കാഫീൻ ഉപയോഗം ചിലരിൽ ക്ഷീണത്തിനു കാരണമാകാം.
രാത്രി ഏറെ വൈകിയുള്ള മൊബൈൽ കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം ഉറക്കം കുറയ്ക്കാൻ കാരണം ആകാറുണ്ട് .സ്ക്രീനിൽ നിന്നുള്ള ലൈറ്റ് ഉറക്കം കെടുത്താൻ കാരണമാകാറുണ്ട് .കൃത്യമായിട്ടുള്ള ഉറക്കകം ലഭിക്കാത്തത് ക്ഷീണം ക്ഷണിച്ചു വരുത്തും.
ജോലി സംബന്ധമായോ അല്ലാതെയോ ഉള്ള പിരിമുറുക്കം ഉത്കണ്ഠ ,വിഷാദം,സമ്മർദ്ദം എന്നിവ മൂലവും അമിത ക്ഷീണത്തിനു ഇടയാക്കും . മനസ്സിനേൽക്കുന്ന അധിക സമ്മർദ്ദം ക്ഷീണത്തിന്റ ഏറ്റവും അടുത്ത ചങ്ങാതിയാണ് . മെഡിറ്റേഷൻ യോഗ എന്നിവയൊക്കെ സമ്മർദം കുറയ്ക്കാൻ ഗുണം ചെയ്യും.
ഇനി ചില രോഗാവസ്ഥയും ക്ഷീണത്തിനു കാരണമാകാറുണ്ട് .
അനീമിയ, പ്രമേഹം, ഹൃദ്രോഗം, ഹൈപ്പോതൈറോയിഡിസം, ക്രോണിക് ഫാറ്റിഗ് സിൻഡ്രോം തുടങ്ങിയ രോഗാവസ്ഥകളും ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമാകും.
ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുക .ആരോഗ്യകരമായ ഭക്ഷണക്രമം പരിശീലിക്കുക.
പതിവ് വ്യായാമം,ആവശ്യത്തിന് ഉറക്കം സമ്മർദ്ദങ്ങൾ ഒഴിവാക്കുക,മദ്യം, പുകയില, മറ്റ് അന്യായമായ മരുന്നുകൾ എന്നിവ ഒഴിവാക്കുക ഇങ്ങനെ ഈ ജീവിതശൈലി മാറ്റങ്ങൾ ക്ഷീണം കുറയ്ക്കാൻ സഹായിക്കും. രോഗനിർണയം നടത്തിയ ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾക്കായി നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സാ പദ്ധതി പിന്തുടരുന്നതും പ്രധാനമാണ്. ചികിത്സിച്ചില്ലെങ്കിൽ, ക്ഷീണം ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ ബാധിക്കും.