മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്ബനി സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശം
മലപ്പുറത്ത് നാല് പേർക്ക് മലമ്ബനി സ്ഥിരീകരിച്ചു. നിലമ്ബൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്ന് പേർക്കുമാണ് മലമ്ബനി സ്ഥിരീകരിച്ചത്.
പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്ബിളുകള്‍ പരിശോധിച്ചതില്‍ മൂന്ന് സ്ത്രീകള്‍ക്കാണ് ഇവിടെ സ്ഥിരീകരിച്ചത്. നിലമ്ബൂരില്‍ അന്യസംസ്ഥാന തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുള്ളത്.
കൊതുകിലൂടെയാണ് മലമ്ബനി പകരുന്നത്. രോഗബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗം പകരാം. പ്ലാസ്മോഡിയം വിഭാഗത്തില്‍പ്പെട്ട ഏകകോശ പരാദജീവികളാണ് മലമ്ബനിക്ക് കാരണം. പ്ലാസ്മോഡിയം വൈവാക്സ്, പ്ലാഡിയം ഫല്സിപാദം എന്നിവയാണ് രാജ്യത്തെ മലമ്ബനിക്ക് കാരണം.
കൊതുകിന്റെ ഉമിനീർ ഗ്രന്ഥികള്‍ വഴി മലമ്ബനി രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ കടക്കും. തുടർന്ന് കരളില്‍ പ്രവേശിക്കുന്ന രോഗാണുക്കള്‍ ഒരാഴ്ചയ്ക്കുശേഷം ലക്ഷണങ്ങള്‍ പ്രകടമാക്കും. അതിനാല്‍ കൊതുക് കടിയേല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണം.