യുവത്വം കാത്ത് സൂക്ഷിക്കാൻ ,എന്നും ചെറുപ്പമായിരിക്കാൻ ഇതൊക്കെ ശീലിച്ചോളു
പ്രായം കൂടുന്തോറും ചര്‍മ്മത്തിന്റെ ഇലാസ്തികത കുറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ മുത്തുണ്ടാവുന്ന ചുളിവുകളും വരകളും പലരുടെയും ആത്മവിശ്വാസത്തെ കെടുത്താറുണ്ട് . ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പ്രായാധിക്യം ചെറുക്കാൻ ഡയറ്റിൽ ഉ;പെടുത്തേണ്ടുന്ന പശനങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ആദ്യം ഏതൊക്കെ പഴങ്ങൾ ആണ് ഇതിനായി കഴിക്കേണ്ടത് എന്ന നോക്കാം.
യുവത്വം നിലനിർത്താൻ സഹായിക്കുന്ന പച്ചക്കറികൾ
ആപ്പിൾ പതിവായി കഴിക്കുന്നത് യുവത്വം നിലനിർത്താൻ സഹായിക്കും.ആപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ആരോഗ്യകരമായ കൊളാജൻ ഉൽപാദനത്തിന് കാരണമാകുന്നു , ഇത് ചർമ്മത്തിൻ്റെ ഇലാസ്തികതയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.
വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ പേരയ്ക്കയിലെ ആന്റി ഓക്സിഡന്റുകള്‍ സഹായിക്കുന്നു. കൂടാതെ പേരയില നീര് മുഖത്തെ പാടുകളും മറ്റും ഇല്ലാതാക്കാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയ അത്തിപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന് നല്ലതാണ്.അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഇ, സിങ്ക് തുടങ്ങിയവ ചര്‍മത്തെ പ്രായമാകുന്നതിന്റെ സൂചനകളില്‍ നിന്നും സംരക്ഷിക്കുന്നു . മുഖക്കുരുവിനെ തടയാനും പാടുകളെ ഇല്ലാതാക്കാനും ഇവ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ അത്തിപ്പഴം സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മത്തെ സംക്ഷിക്കുകയും ചെയ്യും.
വിറ്റാമിനുകലയ എ, സി, നാരുകള്‍ തുടങ്ങിയവ അടങ്ങിയ ആപ്രിക്കോട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിനും വിറ്റാമിൻ എ പ്രധാനമാണ്, അകാല വാർദ്ധക്യം തടയാൻ ആപ്രിക്കോട്ടിലെ വിറ്റാമിൻ എ സഹായിക്കുന്നു .
വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.ഔഷധങ്ങളിൽ പ്രധാന ഇനങ്ങളിൽ ഒന്നായ നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു നല്ലതാണ്. നെല്ലിക്ക സ്ഥിരമായി മിതമായ അളവിൽ കഴിക്കുന്നവർക്ക് ആരോഗ്യവും നിത്യയൗവനവും ലഭിക്കുംഎന്നാണ് പാഴ്മക്കർ പറഞ്ഞു വെച്ചിരിക്കുന്നത്.
ഒമേഗ 3 ഫാറ്റി ആസിഡും ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യും.
വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും പൊട്ടശ്യവും ധാരാളം അടങ്ങിയ കിവി കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.കിവി കഴിക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കം നൽകുകയും സൗന്ദര്യം വർധിപ്പിക്കുകയും ചെയ്യും.
ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.ഓറഞ്ചിലെ ആൻറി ഓക്സിഡൻറുകൾ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമാണ്. അതിനാല്‍ ദിവസവും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.ഇത് ചർമ്മത്തിൻ്റെ ഇലാസ്തികതയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും മികച്ചതാണ് .
ആന്റി ഓക്സിഡന്റുകളും അമിനോ ആസിഡുകളും അടങ്ങിയ ബീൻസ് യുവത്വം നിലനിർത്താൻ വളരെ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് .വൈറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് ക്യാരറ്റ്. ഇത് യുവത്വം നിലനിർത്താനും ശരീരത്തിലെ ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ചർമത്തിന് തിളക്കം പ്രദാനം ചെയ്യാനും സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും.
ചീരയിലെ വിറ്റാമിന്‍ എ, സി തുടങ്ങിയവയും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. കാപ്സിക്കം കഴിക്കുന്നതും നല്ലതാണ്. കാപ്സിക്കത്തിലെ വിറ്റാമിന്‍ സിയും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ ഗുണം ചെയ്യും.അവക്കാഡോയിലുള്ള ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ, സി തുടങ്ങിയവ ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.നട്സും വിത്തുകളും ഡയറ്റില്‍ പതിവാക്കുന്നത് നല്ലതാണ്. ഇവയിലെ ഫാറ്റി ആസിഡും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, ചിയ വിത്തുകള്‍, ഫ്ളാക്സ് വിത്തുകള്‍ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നിർജലീകരണം തടയുകയാണ് ചർമ്മം യുവത്വം നിറഞ്ഞതാകാനുള്ള ഏറ്റവും എളുപ്പമാർഗം…വെള്ളം ധാരളം കുടിക്കുന്നത് ത്വക്കിൽ ചുളിവുകൾ ഉണ്ടാവുന്നതിനു തടയുന്നു.ഒപ്പം തിളക്കമാർന്ന ചർമം പ്രദാനം ചയ്യുന്നു.