വെസ്റ്റ് നൈല് ഫിവര്; തൃശൂരില് ഒരു മരണം
Posted On May 8, 2024
0
382 Views

തൃശൂരില് 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല് ഫിവര് ബാധിച്ചെന്ന് പരിശോധനാ ഫലം. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് സ്വകാര്യ ആശുപത്രിയില് ചികിത്സക്കിടെ മരിച്ചത്. ഈ വര്ഷം വെസ്റ്റ് നൈല് ബാധയെ തുടര്ന്നുള്ള ആദ്യ മരണമാണിത്.
രോഗിക്ക് വാര്ധക്യ സഹജമായ രോഗങ്ങള് ഉണ്ടായിരുന്നതായി ജില്ല മെഡിക്കല് ഓഫീസര് അറിയിച്ചു. പനിയെ തുടര്ന്ന് രണ്ടാഴ്ച മുമ്ബാണ് രോഗിയെ ആശുപത്രിയില് പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര് അറിയിച്ചു. ആശുപത്രിയില് ചികിത്സയിലിരിക്കെ ഈ മാസം 3 നാണ് രോഗി മരിച്ചത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025