പബ്ജി കളിക്കുന്നത് വിലക്കി: 16 വയസുകാരന് അമ്മയെ വെടിവെച്ചു കൊന്നു
പബ്ജി കളിക്കുന്നത് വിലക്കിയ അമ്മയെ 16 വയസുകാരന് വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചയാണ് സംഭവം നടന്നത്. ഗെയിമിന് അടിമയായ മകനെ പബ്ജി കളിക്കുന്നതിൽ നിന്നും വിലക്കിയ അമ്മയുടെ തലയ്ക്ക് മകൻ വെടിവെയ്ക്കുകയായിരുന്നു. തൻ്റെ അച്ഛന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് കുട്ടി അമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തത്.
അമ്മയെ കൊലപ്പെടുത്തിയശേഷം ഈ കാര്യം ആരോടും പറയരുതെന്ന് കുട്ടി അനിയത്തിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുശേഷം കുട്ടി അമ്മയുടെ മൃതദേഹം ഒളിപ്പിക്കുകയും വീട്ടിനുള്ളിൽ റൂം ഫ്രഷ്നര്‍ അടിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു.
വീട്ടില്‍ ജോലിക്കെത്തിയ ഇലക്ട്രീഷ്യനാണ് കുട്ടി അമ്മയെ വെടിവെച്ചതാണെന്ന് പൊലീസിനെയും പിതാവിനെയും അറിയിച്ചത്. കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Content Highlights – Addiction in Games, 16-year-old boy has shot and killed his mother, Uttarpradesh