ചിക്കന്‍ വിലയില്‍ 50% വരെ ഇടിവ്; കര്‍ഷകര്‍ ആശങ്കയിൽ
ചിക്കന്റെ വില രാജ്യവ്യാപകമായി കുത്തനെ ഇടിഞ്ഞു. നിലവിലെ റിപ്പോർട്ട് പ്രകാരം വിപണിയില്‍ കോഴിയുടെ വില 60 രൂപയ്ക്കും താഴെയാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ സംസ്ഥാനങ്ങളിലെ കോഴിവില അമ്പത് ശതമാനം വരെ താഴ്ന്നു. മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലുമാണ് ഏറ്റവും വിലകുറഞ്ഞത്. ഈ പ്രദേശങ്ങളിൽ നൂറ്റിയിരുപതില്‍ നിന്നും അറുപതിലേക്കാണ് ഇവിടെ ചിക്കന്‍ വില കൂപ്പുകുത്തിയത്. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ കേരളത്തിലും വിലയില്‍ മാറ്റമുണ്ടാകും.
എന്നാലിപ്പോൾ, ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാകട്ടെ ചിക്കൻവില അമ്പതിലും താഴെയാണ്. ശ്രാവണ മാസം എത്തിയതോടെ മാംസാഹാരം ഉപേക്ഷിക്കുന്നതിനാലാണ് ഉത്തരേന്ത്യയയിൽ ചിക്കന്റെ വില കുറയാന്‍ തുടങ്ങിയത്. അതേസമയം, കനത്ത മഴയില്‍ കോഴിക്കച്ചവടക്കാര്‍ വില്‍പ്പനയ്ക്ക് തിരക്ക് കൂട്ടിയതും വിലയിടിവിന് കാരണമായതായി റിപ്പോർട്ടുകളുണ്ട്. കോഴിയിറച്ചിക്കൊപ്പം കോഴിമുട്ടയുടെ വിലയിലും ഇടിവ് പ്രതിഫലിച്ചിട്ടുണ്ട്. 35 ശതമാനത്തോളമാണ് മുട്ടയ്ക്ക് വില കുറഞ്ഞത്. ചിക്കനും മുട്ടയ്ക്കും വില കുറവുണ്ടായെങ്കിലും കോഴിത്തീറ്റയുടെ വിലയ്ക്ക് ഇതുവരെ കുറവുണ്ടായിട്ടില്ല.
Content Highlights – 50% drop in chicken prices In Market