ഏക സിവില്‍ കോഡ് പിന്തുണ അറിയിച്ചു ആംആദ്മി പാര്‍ട്ടി
Posted On June 28, 2023
0
344 Views

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ചു ആംആദ്മി പാര്‍ട്ടി രംഗത്ത്. രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദം നിര്‍ദേശിക്കുന്നുണ്ടെന്നും അതുകൊണ്ട് തത്വത്തില്‍ എഎപി അതിനെ പിന്തുണയ്ക്കുന്നുവെന്നും പാര്‍ട്ടി നേതാവ് സന്ദീപ് പഥക് പറഞ്ഞു. പൊതുവ്യക്തിനിയമത്തെ കുറിച്ച് ഭരണഘടനയില്‍ത്തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നതിനാല്‍ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടും സംഘടനകളോടും വിഷയം ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം രൂപവത്കരിക്കണമെന്നും പഥക് അഭിപ്രായപ്പെട്ടു.