ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ വിമാന കമ്പനികള്‍; 15 ശതമാനം വര്‍ധനവുണ്ടാകുമെന്ന് സ്പൈസ് ജെറ്റ്
വിമാന യാത്രാ നിരക്കില്‍ വര്‍ധനവു വരുത്താതെ മുന്നോട്ടു പോവാന്‍ കഴിയില്ലെന്ന് സ്പൈസ് ജെറ്റ് സിഎംഡി അജയ് സിങ്. ടിക്കറ്റ് നിരക്കിൽ 15 ശതമാനം വരെ വര്‍ധനവ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ധന വില കുത്തനെ ഉയര്‍ന്നതും അന്താരാഷ്ട്ര വിപണിയിലെ രൂപയുടെ മൂല്യം ഇടിഞ്ഞതും കമ്പനികളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് അജയ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷം ഇന്ധന വിലയില്‍ 120 ശതമാനത്തിന്റെ വര്‍ധനവ് വന്നിട്ടുണ്ട്. ഇത് കമ്പനിക്ക് താങ്ങാവുന്ന സ്ഥിതിയിലല്ല ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാന ഇന്ധനത്തിന്റെ നികുതി കുറയ്ക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും അടിയന്തരമായി ഇടപെടണമെന്ന് അജയ് സിങ് ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും ഉയര്‍ന്ന നികുതിയാണ് ഇന്ത്യയില്‍ എടിഎഫിന് ചുമത്തുന്നതെന്നും സിങ് ചൂണ്ടിക്കാട്ടി.
Content Highlights – Airlines to raise ticket prices, Ajay Singh,