ജമ്മു കശ്മീരിലെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍; അമിത് ഷാ വിളിച്ച ഉന്നതതലയോഗം ഇന്ന്
ജമ്മു കശ്മീരില്‍ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ ഇന്ന് കൂടിക്കാഴ്ച്ച നടത്തും.
കഴിഞ്ഞ ദിവസം ജമ്മുവില്‍ രണ്ട് ഇതര സംസ്ഥാനക്കാരാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എട്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് നാല് പേരാണ്. കശ്മീരില്‍ കൂടുതല്‍
സൈനികരെ വിന്യസിക്കുന്ന കാര്യങ്ങളടക്കം ഇന്നത്തെ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും.
കൂടാതെ കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി
അമിത് ഷാ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ
വിമര്‍ശിച്ച് രാഹുൽഗാന്ധി രംഗത്ത് വന്നു. ബിജെപി കശ്മീരിനെ അധികാരത്തിലേക്കുള്ള
ഗോവണിയായി കണ്ടുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ശക്തമായ ഇടപെടല്‍ നടത്തണമെന്നും
പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
Content Highlight – Amit Shah, Helding a meeting, Terrorist attacks, Jammu and Kashmir