ബൈക്കിന്റെ താക്കോലിനെ തുടര്‍ന്നുള്ള തര്‍ക്കം; മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്
ബൈക്കിന്റെ താക്കോലിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രകോപിതനായ അച്ചന് മകന്റെ കൈ വെട്ടിമാറ്റിയതിനെ തുടര്‍ന്ന് മകന് ചോര വാര്‍ന്ന് മരിച്ചു. സന്തോഷ് പട്ടേല്‍ (21) കാരനാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ദമോഹിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പിതാവായ മോട്ടി പട്ടേല്‍ (51)നെയും ജേഷ്ഠ സഹോദരന് രാം കിഷണ്‍ എന്നിവരെ പൊലീസ് കേസ് രജിസറ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
കേസിനാസ്പദമായ സംഭവം നടക്കുന്നത് വ്യാഴാഴ്ച്ചയാണ്. വീട്ടില്‍ നിന്നും പുറത്തു പോകാന്‍ തയാറെടുക്കുന്നതിനിടെ പ്രതിയായ അച്ഛനും സഹോദരനും സൈക്കിളിന്റെ താക്കോലിന്റെ പേരില്‍ സന്തോഷിനോട് വഴക്കിട്ടിരുന്നു. താക്കോല്‍ നല്കാന് വിസമ്മതിച്ച സന്തോഷിനെ ഇരുവരും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് സന്തോഷിന്റെ പിതാവ് മഴുവുമായെത്തി മകനെ വെട്ടി കൊലപെടുത്തുകയായിരുന്നു.
സംഭവമറിഞ്ഞ ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവില്‍ നി്നന് വളരെയേറെ രക്തം വാര്‍ന്ന് മരണപ്പെടുകയായിരുന്നു.
Content Highlights – Argument over bike keys -The father killed his son