ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കറ്റായി മാറാൻ സാധ്യത; സംസ്ഥാനത്ത് ഒറ്റപെട്ട മഴക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് വൈകീട്ടോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഇന്നുതന്നെ അതി തീവ്ര ന്യൂനമർദ്ദമായും പിന്നീട് ചുഴലിക്കാറ്റായും മാറിയേക്കും.
ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിച്ച് പത്താം തീയ്യതി ഒഡിഷ തീരം തൊടും. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന് ഉഗ്രകോപി എന്ന് അർത്ഥം വരുന്ന അസാനി എന്നാണ് പേര് നൽകിയിരിയ്ക്കുന്നത്. ശ്രീലങ്കയാണ് കാറ്റിന് പേരിട്ടത്.
അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ കിട്ടും. ആന്ധ്ര – ഒഡിഷ തീരത്തേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്.
Content Highlight: Depression over Bay of Bengal to become storm by sunday evening. Asani Cyclone