രാഹുലിന്റെ മണിപ്പൂർ സന്ദർശനം : സമാധാനത്തിന്റെ മിശിഹയല്ല, അവസരവാദിയാണ് വിമർശനവുമായി ബിജെപി
കലാപം ആളിക്കത്തുന്ന മണിപ്പുർ സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തി. രാവിലെ 11 മണിയോടെ രാഹുൽ ഇംഫാലിൽ എത്തി. കുക്കി മേഖലയായ ചുരാചന്ദ്പുരാണ് ആദ്യം സന്ദർശിക്കുക. മെയ്തെ മേഖലകളിലെ ക്യാംപുകളും സന്ദർശിക്കും. ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കുന്ന രാഹുൽ പ്രദേശവാസികളുമായി സംസാരിക്കും. അതേസമയം രാഹുലിന്റെ സന്ദർശനത്തെ വിമർശിച്ചു ബി ജെ പി രംഗത്ത് എത്തി.രാഹുലിന്റെ മണിപ്പൂർ സന്ദർശനം നല്ലതല്ല. രാഹുൽ സമാധാനത്തിന്റെമിശിഹയല്ല, അവസരവാദിയാണ് എന്ന വിമർശനവുമായി
ആണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളെ ഓർത്തല്ല, സ്വാർത്ഥമായ രാഷ്ട്രീയ അജണ്ടയാണ് ലക്ഷ്യമെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. എന്നാൽ രാഹുലിന്റെ യാത്ര നല്ലതാണു എന്നാണ് ശിവസേന പറയുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രി വന്നിട്ട് ഒന്നും സാധിച്ചില്ല, മോദി ഒന്നും സംസാരിക്കുന്നില്ല. അത് കൊണ്ട് തന്നെ രാഹുലിന്റെ വരവ് മണിപ്പൂരിലുള്ളവർക്ക് ആശ്വാസം നൽകുമെന്നും ശിവസേന പറഞ്ഞു.