സില്‍വര്‍ ലൈനിന് ബദല്‍ സംവിധാനമൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വെ ബോര്‍ഡ്
സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലായി തിരുവനന്തപുരം-കാസര്‍കോട് റെയില്‍വേ പാതയില്‍ വേഗം കൂട്ടാന്‍ പദ്ധതി തയാറാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ്. ദേശീയ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം. 5000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭയോഗം ചെന്നൈ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് നടന്നു.
സംസ്ഥാനത്തെ റെയില്‍വേ പാതകളില്‍ സാധ്യമായ സ്ഥലങ്ങളില്‍ 90 മുതല്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതിയാണ് തയാറാകുന്നത്. ചെറിയ വളവുകള്‍ നിവര്‍ത്തിയും സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയും വേഗത വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഇടങ്ങളില്‍ ഉടന്‍ പൂര്‍ത്തിയാക്കാനാണ്
തീരുമാനം.
പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കായി റെയില്‍വേ ബോര്‍ഡ് എന്‍ജിനീയറിങ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ വൈകാതെ കേരളത്തില്‍ എത്തും.
Content Highlights – Indian Railways, Ready to prepare alternative system for Silver Line