വിദ്യാഭ്യാസമുള്ളതുകൊണ്ട് നിര്‍ബന്ധിക്കരുത്,ജോലിക്ക് പോകേണ്ടത് സ്ത്രീകളുടെ ഇഷ്ടം; ഹൈക്കോടതി
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ട് മാത്രം നിര്‍ബന്ധമായി ജോലിക്കയക്കരുതെന്ന് ബോംബൈ ഹൈക്കോടതി. ജോലിക്ക് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സമ്പൂര്‍ണ അവകാശം സ്ത്രീകള്‍ക്കാണെന്ന് ഹൈക്കോടതി പറഞ്ഞു.
ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും ജോലിക്ക് പോകണോ വേണ്ടയോ എന്നത് അവരുടെ മാത്രം തീരുമാനമാണെന്ന് സ്ത്രീകളുടെ മാത്രം തീരുമാനമാണെന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ വ്യക്തമാക്കി.
വിവാഹമോചിതയായ ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്ന കോടതി ഉത്തരവിനെതിരെ മുംബൈ സ്വദേശിയായ യുവാവിന്റെ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി സുപ്രധാന നിര്‍ദേശങ്ങള്‍. ഹര്‍ജിക്കാരന്റെ മുന്‍ഭാര്യ വിദ്യാഭ്യാസമുള്ള ആളാണന്നും സ്വന്തമായി ജോലിക്ക് പോയി ചെലവിനുള്ള പണം കണ്ടെത്താന്‍ സാധിക്കുമെന്നുമുള്ള വാദം അവരുടെ അഭിഭാഷകന് വാദിച്ചിരുന്നു. അതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.
വിധി പറയാനായി കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ചു.
Content Highlights – Bombay High Court, women should not be forced to work just because they are educated