ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ
രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിന് ഒൻപത് രൂപ അൻപത് പൈസയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്. പെട്രോളിന്റെ എക്സൈസ് ഡ്യട്ടിയിൽ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധന വില കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമനാണ് വിലക്കുറവ് സംബന്ധിച്ച തീരുമാം പ്രഖ്യാപിച്ചത്. പുതുക്കിയ വില നാളെ രാവിലെ മുതൽ പ്രാബല്യത്തിൽ വരും.
പണപ്പെരുപ്പം വർധിച്ച സാഹചര്യത്തിലാണ് സർക്കാർ ഐക്സൈസ് തീരുവയിൽ കുറവ് വരുത്തിയിരിക്കുന്നത്. ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരുന്നു. അവശ്യ വസ്തുക്കൾക്കെല്ലാം വില വർധിച്ചു. ഇത് സർക്കാറിനെതിരെ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ എക്സൈസ് ഡ്യൂട്ടിയിൽ മാത്രമാണ് ഇളവ് വന്നത്.
പാചക വാതക സബ് സിഡി പുനഃസ്ഥാപിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്ക് ഒരു വർഷത്തിൽ പന്ത്രണ്ട് ഗ്യാസ് സിലിണ്ടറുകൾക്ക് ഇരുനൂറ് രൂപ സബ്സിഡി നൽകുമെന്നും കേന്ദ്രധനമന്ത്രി വ്യക്തമാക്കി. നേരത്തെ പലഘട്ടങ്ങളിലായി നിർത്തിയ സബ്സിഡിയാണ് ഇപ്പോൾ ഉജ്ജ്വൽ യോജന ഉപഭോക്താക്കൾക്ക് മാത്രമായി പുനഃസ്ഥാപിക്കുന്നത്.
Content Highlights central government on fuel price