ആളുകളെ പറ്റിച്ച് മതം മാറ്റുന്ന ആറ് വിരലുകളുള്ള ചങ്ങൂർ ബാബ; ഗൾഫിൽ നിന്നും കോടികൾ കൈപ്പറ്റിയ ജലാലുദ്ദീൻ എന്ന കള്ളസന്യാസി

ആളുകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയതിന് ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ ചങൂര്‍ ബാബ എന്ന ജലാലുദ്ദീനെ അടുത്തിടെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ ഇയാള്‍ നടത്തിയിരുന്ന നിരവധി നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാൾ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടതിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
തന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ മറച്ചുവയ്ക്കാനും ആളുകളെ കബളിപ്പിക്കാനുമായി താന്‍ ഒരു സന്യാസിയാണെന്ന് ഇയാള്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ചങൂര്‍ ബാബയ്ക്ക് ഈ പേര് ലഭിച്ചത് എങ്ങനെയെന്നുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇയാൾ ഇടത് കയ്യിൽ ആറു വിരലോടെയാണ് ജനിച്ചത്. അങ്ങനെ ഛേ ഉംഗലി എന്ന് വിളിച്ചത് ലോപിച്ചാണ് ചങൂര്‍ ആയത്. ബല്റാംപൂര് ജില്ലയിലെ റെഹ്റ മാഫി ഗ്രാമത്തിലാണ് ജലാലൂദ്ദീന്റെ ജനനം. താനൊരു സന്യാസിയാണെന്ന രീതിയില്‍ മറ്റുള്ളവരോട് പെരുമാറാൻ തുടങ്ങിയതോടെ ആളുകൾ ഇയാള്‍ക്ക് ചങൂര്‍ ബാബ എന്ന പേരും നല്കി.
ദരിദ്രമായ ഒരു കുടുംബം ആയിരുന്നു അയാളുടേത്. എന്നാൽ പെട്ടെന്ന് പണം സമ്പാദിക്കാന്‍ ആഗ്രഹിച്ച് ഇയാള്‍ പ്രാദേശിക രാഷ്ട്രീയനേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൂടെ നടന്നു. ഇതിനിടക്ക് ലഭിച്ച ഒരു രാഷ്ട്രീയ അവസരം ഇയാള്‍ മുതലെടുക്കുകയും പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. പിന്നീട് ഇയാൾ ഗ്രാമത്തിലെ മുഖ്യനായി തിരഞ്ഞെടുക്കപ്പെട്ടു. അതിന് ശേഷം ഇയാളുടെ ഭാര്യയെയും ഇതേ സ്ഥാനത്ത് തിരഞ്ഞെടുത്തു.
അങ്ങനെ സാഹചര്യങ്ങൾ മെച്ചപ്പെട്ടപ്പോൾ വലിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യാണ് തുടങ്ങി. ഇയാളുടെ ഭൂരിഭാഗം യാത്രകളും മുംബൈയിലേക്കായിരുന്നു. മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ ചങൂര്‍ ബാബ സ്ഥിരമായി പോയിരുന്നു.
ഇവിടെയെത്തുന്ന മറ്റു മതക്കാരെ ഇയാള്‍ നിരീക്ഷിക്കാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ടും ഏറെ നാളുകളായി കുഞ്ഞുങ്ങളില്ലാതെയിരുന്ന നീതു നവീന്‍ റോഹ്റയെ ജലാലുദ്ദീന്‍ പരിചയപ്പെടുന്നത് അങ്ങനെയാണ്. പല അമ്പലങ്ങളിലും ദര്‍ഗകളിലും അവർ പോയിരുന്നു. ഉടനെ ഒരു കുഞ്ഞ് ജനിക്കുമെന്ന് വിശ്വസിപ്പിച്ച് അമാനുഷിക ശക്തിയുണ്ടെന്ന് പറയുന്ന ലോക്കറ്റുകളും മോതിരങ്ങളും ഈ ചെങ്ങൂർ ബാബ അവർക്ക് കൊടുത്തിരുന്നു. വൈകാതെ നീതു ഗര്‍ഭം ധരിച്ച് ഒരു മകളെ പ്രസവിച്ചു. ഇതിന് പിന്നാലെ സമ്പന്നരായ ഈ ദമ്പതികള്‍ ചങൂര്‍ ബാബയുടെ കടുത്ത അനുയായികളായി. മുംബൈയിലേക്ക് പോകുമ്പോൾ പിന്നീട് ബാബ ഇവരുടെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. ഒടുവില്‍ നീതുവിനെയും ഭര്‍ത്താവിനെയും ഇസ്ലാം മതം സ്വീകരിക്കാന്‍ ചങൂര്‍ ബാബ പ്രേരിപ്പിച്ചു. ഇതിനായി ദമ്പതികളും മകളും ദുബൈയിലേക്ക് പോയി. നീതുവിന്റെ പേര് നസ്രീന് എന്നും നവീന്റെ പേര് ജമാലുദ്ദീന്‍ എന്നുമാക്കി മാറ്റി.
പിന്നീട് ഗള്‍ഫ് മേഖലയില്‍ വളരെ സ്വാധീനമുള്ള ആളായി മാറി ചെങ്ങൂർ ബാബ. ഏറ്റവും വലിയ ഒരു മതപരിവര്ത്തനക്കാരനായി ചങൂര്‍ ബാബ ഉയര്‍ന്നു വന്നു. ബ്രെയിന്‍ വാഷ്, ലവ് ജിഹാദ്, ബലപ്രയോഗം, ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ സകല മാർഗ്ഗങ്ങളും ഉപയോഗിച്ച്, 1500ലധികം ഹിന്ദു പെണ്‍കുട്ടികളെയും ഏതാനും പുരുഷന്മാരെയും ഇയാള്‍ ഇസ്ലാംമതത്തിലേക്ക് കൊണ്ടുവന്നു. വിദേശത്തുനിന്ന് 100 കോടിയിലധികം രൂപ ഇയാള്‍ക്ക് ലഭിച്ചതായും ഒട്ടേറെ ബാങ്ക് അക്കൗണ്ടുകള്‍ ഇയാള്‍ക്ക് ഉള്ളതായും ആരോപണമുണ്ട്.
ഗള്‍ഫ് ആസ്ഥാനമായുള്ള ചില സംഘടനകളുടെ പിന്തുണയുള്ള ഒരു അന്താരാഷ്ട്ര മതപരിവര്‍ത്തന റാക്കറ്റിന്റെ ഭാഗമായിരുന്നു ഇയാള്‍ എന്നാണ് പോലീസ് പറയുന്നത്. ചങൂര്‍ ബാബ മാത്രമല്ല, ഇയാളുടെ ആദ്യത്തെ അനുയായികളായ നസ്രീന് എന്ന നീതു, ജമാലൂദ്ദീന്‍ എന്ന നവീൻ, എന്നിവരും വിദേശത്തുനിന്ന് കോടികളുടെ ഫണ്ട് സ്വീകരിച്ചതായി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. നവീനും നീതുവും ദുബായിലേക്ക് 19 തവണ യാത്ര ചെയ്തതായി പാസ്പോര്ട്ടിൽ രേഖകളുണ്ട്. ചങൂര്‍ ബാബ ഇതിൽ കൂടുതല്‍ തവണ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചിട്ടുണ്ട് എന്നുമാണ് പോലീസ് കണ്ടെത്തിയത്. ദുബായില്‍നിന്നുള്ള ചില മതപ്രഭാഷകര്‍ ബല്‍റാംപൂരിലെ ചങൂര്ബാബയുടെ മാളിക സന്ദര്‍ശിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.